
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
റിയാദ് : കാസര്‍കോട് ജില്ലാ കെഎംസിസി മണ്ഡലംതല ഫുടബോള്‍ ടൂര്‍ണമെന്റില്‍ ഉദുമ മണ്ഡലത്തിന് കിരീടം. ഫൈനലില്‍ ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് കോങ്ങാട് മണ്ഡലത്തെ നിലംപരിശാക്കിയാണ് ഉദുമ നിയോജക മണ്ഡലം ‘കെയ്സന്’ ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ചെര്‍ക്കളം അബുല്ല സ്മാരക ഫുടബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായത്. അര്‍ധരാത്രി 12.20നായിരുന്നു ഫൈനല്‍. 11ാം മിനുട്ടില്‍ ഉദുമയുടെ ഷാഷി ആദ്യ ഗോള്‍ നേടി. 19ാം മിനുട്ടില്‍ അര്‍ഷദും വലകുലുക്കി.
രണ്ടാം പകുതിയില്‍ ഹിഷാമും അബ്ദുല്‍ ഖാദറും ഗോളുകള്‍ നേടി സ്കോര്‍ പട്ടിക പൂര്‍ത്തിയാക്കി. ബെസ്റ്റ് ഗോള്‍ കീപ്പര്‍ പുരസ്കാരം നേടിയ കോങ്ങാടിന്റെ ഷഹബാസ് ഒരുക്കിയ പ്രതിരോധമാണ് കൂടുതല്‍ ഗോളുകള്‍ വലയില്‍ കുരുങ്ങാതെ രക്ഷപ്പെട്ടത്. ഉദുമ മണ്ഡലത്തിനുള്ള ക്യാഷ് പ്രൈസ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സത്താര്‍ താമരത്തും കോങ്ങാട് മണ്ഡലം ടീമിനുളള റണ്ണേഴ്സ് അപ് ക്യാഷ് പ്രൈസ് കാസര്‍കോട് കെഎംസിസി ജനറല്‍ സെക്രട്ടറി അഷ്റഫ് മീപ്പിരിയും സമ്മാനിച്ചു.
സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ചാമ്പ്യന്‍സ് ട്രോഫിയും ഷാഫി സെഞ്ച്വറി റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു. ഷാഫി ഉദുമ(ബെസ്റ്റ് ഡിഫന്റര്‍),ഹാരിസ് കോങ്ങാട് (ടോപ് സ്കോറര്‍),കുഞ്ഞന്‍ ഉദുമ(ബെസ്റ്റ് ഫോര്‍വേഡ്),കബീര്‍ ബേക്കല്‍(പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റ്),അബൂബക്കര്‍ (മാന്‍ഓഫ് ദി മാച്ച്) എന്നിവര്‍ വ്യക്തിഗത പുരസ്കാരം നേടി. വ്യാഴം,വെളളി ദിവസങ്ങളിലായി നാലു ദിവസങ്ങളില്‍ അല്‍ ഖര്‍ജ് റോഡിലെ ഇസ്കാന്‍ ഫുട്ബോള്‍ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഉദുമ,കോങ്ങാട് മണ്ഡലങ്ങള്‍ക്ക് പുറമെ മഞ്ചേശ്വരം,തൃക്കരിപ്പൂര്‍,കൊടുവളളി,കുന്ദമംഗലം, കൊയിലാണ്ടി,കോട്ടക്കല്‍,കൊണ്ടോട്ടി,താനൂര്‍,തിരൂരങ്ങാടി,മങ്കട,ഷൊര്‍ണൂര്‍,ഗുരുവായൂര്‍,കല്‍പ്പറ്റ എന്നീ മണ്ഡലങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. മികച്ച സംഘാടനത്തിന് കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് വിഭാഗം ചെയര്മാന് യാസിര്‍ കോപ്പ,കമാല്‍ അറന്തോട്,നൗഷാദ് മുട്ടം,ആസിഫ് കല്ലട്ര,ഫിറോസ് ഉദുമ എന്നിവര്‍ നേതൃത്വം നല്കി.