
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് സന്ദര്‍ശനം പൂര്‍ത്തിയാക്കി
അബുദാബി: തന്ത്രപ്രധാന മേഖലകളില്‍ യുഎഇയുമായി സഹകരണം ശക്തിപ്പെടുത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ്. അധികാരമേറ്റ ശേഷം തന്റെ ആദ്യ വിദേശ യാത്രയുടെ ഭാഗമായി യുഎഇയിലെത്തിയ ക്രിസ് റൈറ്റ് യുഎഇ കാബിനറ്റ്തല കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്ക്കുന്നതും സൃഷ്ടിപരമായി പുരോഗമിക്കുന്നതുമായ ഉഭയകക്ഷി ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. യുഎഇ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഊര്‍ജത്തിനും വലിയ പങ്കുണ്ട്. ആഗോള ഊര്‍ജ സുരക്ഷയെയും ഊര്‍ജ വിപണികളുടെ സ്ഥിരതയെയും നിലനിര്‍ത്തുന്നതില്‍ യുഎഇക്ക് വലിയ സ്ഥാനവുമുണ്ട്. വിപണിയിലെ അസ്ഥിരത വര്‍ധിച്ച സമയത്ത്, ചെലവ് കുറഞ്ഞ ഊര്‍ജ വിതരണം ഉറപ്പാക്കുന്നതിന് മേഖലയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ക്രിസ് റൈറ്റ് അഭിപ്രായപ്പെട്ടു. രണ്ടു ദിവസത്തെ തന്റെ സന്ദര്‍ശനത്തിനില്‍ യുഎഇയുടെ മുതിര്‍ന്ന മന്ത്രിമാരുമായും വ്യവസായ പ്രതിഭകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുഎഇ വ്യവസായ-അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക് മാനേജിങ് ഡയരക്ടറും ഗ്രൂപ്പ് സിഇഒയും മസ്ദാര്‍ ചെയര്‍മാനും എക്സ്ആര്ജി എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ.സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബീര്‍, ഊര്‍ജ, ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്രൂയി,നിക്ഷേപ മന്ത്രിയും എഡിക്യൂ മാനേജിങ് ഡയരക്ടറും സിഇഒയുമായ മുഹമ്മദ് അല്‍സുവൈദി,പ്രസിഡന്‍ഷ്യല്‍ കോടതിയിലെ അന്താരാഷ്ട്ര കാര്യ ഓഫീസ് മേധാവി മറിയം അല്‍ംഹെരി,യുഎസിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഉതൈബ എന്നിവര്‍ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.