ഗസ്സയിലെ വെടിനിര്ത്തല് പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
ദുബൈ : ആകാശ വിതാനത്തിനപ്പുറം അറബ് ഐക്യനാടിന്റെ അഭിമാനമുയര്ത്തിയ എംബി ഇസഡ് സാറ്റ് ഭ്രപണപഥത്തില് വിജയകരമായി പര്യവേഷണം ചെയ്യുന്നു. യുഎഇയുടെ അത്യാധുനിക എര്ത്ത് ഇമേജിങ് ഉപഗ്രഹമായ എംബി ഇസഡ് സാറ്റ് ഭ്രമണപഥത്തില് നിന്ന് ആദ്യ സിഗ്നല് അയച്ചതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. എംബി ഇസഡ് സാറ്റില് നിന്ന് ആദ്യ സിഗ്നല് സ്വീകരിക്കുന്നതായി മുഹമ്മദ് ബിന് റാഷിദ് സ്പേസ് സെന്റര് (എംബിആര്എസ്സി) അറിയിച്ചു. ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിന് ശേഷം എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്ത്തിക്കുന്നുണ്ടെന്നും എംബിആര്എസ്സി സ്ഥിരീകരിച്ചു. യുഎഇയുടെ ഏറ്റവും നൂതനമായ ഈ ഉപഗ്രഹം ആഗോള വികസനത്തെ പിന്തുണയ്ക്കുന്ന ഡാറ്റ വിതരണം ചെയ്യുന്നതിനുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ടെന്നും ദുബൈ മീഡിയ ഓഫീസ് എക്സില് പോസ്റ്റ് ചെയ്തു.
ഭൂമിയുടെ ഭ്രമണപഥത്തില് എത്തിക്കുന്ന രണ്ടാമത്തെ ഇമാറാത്തി നിര്മിത ഉപഗ്രഹമാണിത്. ചൊവ്വാഴ്ച രാത്രി യുഎഇ സമയം 10.49നാണ് കാലിഫോര്ണിയയിലെ വന്റര്ബര്ഗ് വ്യോമസേനാ പ്ലാറ്റ്ഫോമില് നിന്നാണ് സ്പേസ് എക്സിന്റെ ഫാല്ക്കണ് 9 റോക്കറ്റിന്റെ സഹായത്തോടെ ഉപഗ്രഹം കുതിച്ചുയര്ന്നത്.
യുഎഇയുടെ ബഹിരാകാശ സാങ്കേതിക വികസനത്തില് പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തി ഏറ്റവും നൂതനമായ ഉപഗ്രഹമായ എംബി ഇസഡ് സാറ്റ് വിജയകരമായി വിക്ഷേപിച്ചുവെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം അഭിമാനത്തോടെ പങ്കുവച്ചിരുന്നു. ‘നമ്മുടെ വികസനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങള്ക്ക് ഉപഗ്രഹം മികച്ച സംഭാവന നല്കും. ഇമേജുകളുടെ ഇരട്ടി റെസലൂഷന്,പത്തിരട്ടി കൂടുതല് ചിത്രങ്ങള്,നിലവിലെ സംവിധാനങ്ങളേക്കാള് നാലിരട്ടി വേഗതയുള്ള ഡാറ്റാ ട്രാന്സ്മിഷന് എന്നിവ ഉപഗ്രഹത്തില് നിന്ന് പ്രതീക്ഷിക്കുന്നു. ‘മുഹമ്മദ് ബിന് റാഷിദ് സ്പേസ് സെന്ററിലെ ഇമാറാത്തി എഞ്ചിനീയര്മാര് പൂര്ണമായും വികസിപ്പിച്ചെടുത്ത എംബി ഇസഡ് സാറ്റ് ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ സേവിക്കുന്നതിനായി നൂതനാശയങ്ങള് ഉപയോഗപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.