
മ്യാന്മറിന് യുഎഇയുടെ മാനുഷിക സഹായം
റോം: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇറ്റലിയില്‍ എത്തി. പ്രസിഡന്റിന്റെ വിമാനം ഇറ്റാലിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ശൈഖ് മുഹമ്മദിനെ സ്വാഗതം ചെയ്യുന്നതിനായി സൈനിക വിമാനങ്ങളുടെ സ്ക്വാഡ്രണ്‍ അകമ്പടി സേവിച്ചിരുന്നു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്,ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന് തുടങ്ങിയ ഉന്നത മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരും പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.