
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ഈ വര്‍ഷത്തെ 'സാമൂഹിക വര്‍ഷാചരണം' പുരോഗമിക്കുന്നു
അബുദാബി: പതിറ്റാണ്ടിന്റെ സേവന സൗരഭ്യം പരത്തി ‘യുഎഇ ഇയര്‍ ഓഫ്’ സംരംഭം. ദേശീയ മൂല്യങ്ങള്‍ വളര്‍ത്തുക,സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക,കൂട്ടായ്മകള്‍ രൂപീകരിക്കുക,വ്യത്യസ്തമായ മേഖലകളിലെ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് യുഎഇ ഇയര്‍ ഓഫ് ഇനീഷ്യേറ്റീവ് ആരംഭിച്ചത്. ചരിത്രം,സാമൂഹിക സംരംഭങ്ങള്‍,ക്രോസ്സെക്ടര് പങ്കാളിത്തങ്ങള്‍ എന്നിവയിലൂടെ യുഎഇയില്‍ ജീവിക്കുന്നവരുമായി അര്‍ത്ഥവത്തായ രീതിയില്‍ ഇടപഴകാന്‍ യുഎഇ ഇയര്‍ ഓഫ് പ്രോത്സാഹിപ്പിക്കുന്നു. ശക്തമായ സാമൂഹിക അവബോധം വളര്‍ത്തിയും മാറ്റങ്ങളെ ഉണര്‍ത്തിയും പരിസ്ഥിതി-ആരോഗ്യം-സാമൂഹിക-സാമ്പത്തിക മേഖലകളിലെ ആഘാതങ്ങളെ അടുത്തറിയാനുള്ള അവസരങ്ങളൊരുക്കിയുമാണ് കഴിഞ്ഞ പത്തു വര്‍ഷമായി യുഎഇ ഇയര്‍ ഓഫ് മുന്നോട്ടു ഗമിച്ചത്.
2015ല്‍ ആരംഭിച്ചതിനുശേഷം യുഎഇ ഇയര്‍ ഓഫ് തീമുകള്‍ സാമൂഹിക മൂല്യങ്ങള്‍ രൂപപ്പെടുത്തുകയും സുസ്ഥിരത പ്രോത്സാഹിപ്പിക്കുകയും സാമൂഹിക സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. 2015ല്‍ നവീകരണ വര്‍ഷവും നൂതനാശയ ഗവേഷണവും വളര്‍ത്തിയെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തൊട്ടടുത്ത വര്‍ഷം 2016ല്‍ വായനയുടെയും അറിവ് വളര്‍ത്തുന്നതിന്റെയും ആയുഷ്കാല പഠനത്തിന്റെയും വര്‍ഷമായി പ്രഖ്യാപിച്ചു. 2017ല്‍ മനുഷ്യസ്നേഹത്തെയും സാമൂഹിക ഉത്തരവാദിത്തത്തെയും പ്രോത്സാഹിപ്പിച്ചക്കുന്നതിനായി ദാനധര്‍മ വര്‍ഷമായി ആചരിച്ചപ്പോള്‍ 2018 യുഎഇയുടെ സ്ഥാപക പിതാവിന്റെ ദര്‍ശനത്തെ ആദരിച്ചുകൊണ്ട് ‘സായിദ്’ വര്‍ഷമായിരുന്നു.
2019ലെ സഹിഷ്ണുതാ വര്‍ഷം സാംസ്കാരിക ധാരണയെയും ഉള്‍ക്കൊള്ളലിനെയും പ്രോത്സാഹിപ്പിച്ചു. 2020ല്‍,അടുത്ത 50 വര്‍ഷത്തിനായുള്ള തയാറെടുപ്പ് വര്‍ഷമായി ആചരിച്ചു. തുടര്‍ന്ന് യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷിച്ച 50ാമത് വര്‍ഷമായി 2021ഉം ആചരിച്ചു. 2023ഉം 2024ഉം സുസ്ഥിരതാ വര്‍ഷമായാണ് ആചരിച്ചത്. ഇതിന്റെ ഭാഗമായി പരിസ്ഥിതി,സാമൂഹിക ഉത്തരവാദിത്തവും പ്രവര്‍ത്തനവും പ്രോത്സാഹിപ്പിച്ചു.
കൂടുതല്‍ ഐക്യത്തോടെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ സാമൂഹിക ബന്ധങ്ങളുടെയും നൈപുണ്യ വികസനങ്ങളുടെയും നൂതന സംരംഭങ്ങളുടെയും അനിവാര്യമായ പങ്ക് വ്യക്തമാക്കി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഈ വര്‍ഷത്തെ സാമൂഹിക വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. ‘യുഎഇ ഇയര്‍ ഓഫ് ഇനീഷ്യേറ്റീവ് എല്ലായ്പ്പോഴും രാജ്യത്തിന്റെ കൂട്ടായ അഭിലാഷങ്ങളുടെ പ്രതിഫലനമാണ്. ശാശ്വതമായ സ്വാധീനം സൃഷ്ടിക്കുന്നതിനായി ഒത്തുചേരുന്ന രീതിയാണ് ഓരോ വര്‍ഷവും രാജ്യം രൂപപ്പെടുത്തുന്നത്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തെ അടിസ്ഥാനമാക്കിയാണ് യുഎഇ ഇയര്‍ ഓഫ് പ്രഖ്യാപിക്കാറുള്ളത്. രാജ്യത്തെ നിര്‍വചിക്കുന്ന മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതും ഇടപഴകുന്നതും ശാക്തീകരിക്കപ്പെട്ടതുമായ സമൂഹമായി തുടര്‍ന്നും മുന്നോട്ടു കുതിക്കുകയും ചെയ്യുന്നുവെന്ന് പ്രധാന്യത്തെ അടിവരയിടുന്നതാണ് കമ്മ്യൂണിറ്റി വര്‍ഷമെന്ന് പ്രോജക്ട് ലീഡര്‍ റൗദ അല്‍ ഫലാസി
അല്‍ ഫലാസി പറഞ്ഞു. ‘നമ്മുടെ ഏറ്റവും വലിയ ശക്തി നാം വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങളിലും പരസ്പരം നല്കുന്ന പിന്തുണയിലും എല്ലാവര്ക്കും അഭിവൃദ്ധി പ്രാപിക്കുന്ന ഭാവിയിലേക്ക് നാം നല്കുന്ന സംഭാവനകളിലുമാണെന്നും അല്‍ ഫലാസി കൂട്ടിച്ചേര്‍ത്തു. ‘സമഗ്രവും പരസ്പരബന്ധിതവുമായ യുഎഇ രൂപപ്പെടുത്തുന്നതില്‍ സജീവമായ പങ്ക് വഹിക്കാന്‍ കുടുംബങ്ങള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍,ലാഭേച്ഛയില്ലാത്ത സംഘടനകള്‍,സ്വകാര്യ മേഖലകള്‍,വ്യക്തികള്‍ സമൂഹത്തിലെ എന്നിവര്‍ക്കുള്ള ആഹ്വാനം കൂടിയാണ് ഇത്തവണ ആചരിക്കുന്ന ‘കമ്മ്യൂണിറ്റി വര്‍ഷം’.