27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : യുദ്ധക്കെടുതിയില്‍ പ്രയാസപ്പെടുന്ന ലബനനിലെ സത്രീകള്‍ക്ക് സാന്ത്വനവുമായി യുഎഇയിലെ വനിതാ വളണ്ടയാര്മാര്. രാഷ്ട്രമാതാവും ജനറല്‍ വിമന്‍സ് യൂണിയന് ചെയര്‍പേഴ്സണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറകിന്റെ നേതൃത്വത്തിലുള്ള ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്,സായിദ് ചാരിറ്റബിള്‍ ആന്റ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്, ജനറല്‍ വിമന്‍സ് യൂണിയന് എന്നിവയുടെ സഹകരണത്തോടെയാണ് യുഎഇയുടെ ‘സ്റ്റാന്റ്സ് വിത്ത് ലെബനന്’ കാമ്പയിനുമായി കൈകോര്‍ത്ത് സഹായഹസ്തം നീട്ടിയത്. അബുദാബിയിലെ ജനറല്‍ വിമന്‍സ് യൂണിയന് ആസ്ഥാനത്ത് ദുരിതാശ്വാസ സാമഗ്രികളുടെ അവസാനഘട്ട പാക്കിങ്ങില്‍ വ്യാപൃതരാണ് വനിതാ വളണ്ടിയര്‍മാര്‍. അബുദാബിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വനിതാ സന്നദ്ധപ്രവര്ത്തകരാണിവര്.
അന്താരാഷ്ട്ര ഐക്യദാര്‍ഢ്യത്തിനും സഹായത്തിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാനുള്ള താത്പര്യവുമാണ് ഇതിലൂടെ പ്രകടമാവുന്നത്. ലെബനന് സ്ത്രീകളെ സഹായിക്കുന്നതിന് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതില്‍ മുന്കയ്യെടുക്കുന്ന ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിനോട് സായിദ്സിഎച്ച്എഫ് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ശൈഖ് നഹ്യാന് ബിന്‍ സായിദ് അല്‍ നഹ്യാന് നന്ദി രേഖപ്പെടുത്തി. കനത്ത വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ലെബനന് സ്ത്രീകളുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിടുന്ന ഈ സംരംഭം യുഎഇ ഉയര്‍ത്തിപ്പിടിക്കുന്ന ഉദാത്തമായ സാഹോദര്യ തത്വങ്ങള്‍ വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.