
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഫുജൈറ : ‘യു എ ഇ . ലബനനോടൊപ്പം’ എന്ന കാമ്പയിനിലൂടെ ഫുജൈറയില്‍ 100 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ചു. അല്‍ ബുസ്താന്‍ ഹാളില്‍ 1000 ത്തിലേറെ സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് 5000 ദുരിതാശ്വാസ കിറ്റുകള്‍ തയ്യാറാക്കിയത്.ഭക്ഷണം, മരുന്ന്, ടെന്റ് തുടങ്ങിയ അവശ്യവസ്തുക്കളാണ് കൂടുതലും ശേഖരിച്ചത്. ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഫൗണ്ടേഷന് ഫോര്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സും ഫുജൈറ ചാരിറ്റി അസോസിയേഷനും സംയുക്തമായാണ് കാമ്പയിന് സംഘടിപ്പിച്ചത്. സഹായ കാമ്പയിനുകളിലൂടെ ഇതുവരെ 1,300 ടണ്‍ അവശ്യവസ്തുക്കളാണ് ശേഖരിച്ചത്. കൂടാതെ 2000 ടണ്‍ വസ്തുക്കളുമായി ഒരു സഹായ കപ്പലും 14 വിമാനങ്ങളും വെള്ളിയാഴ്ചയോടെ പുറപ്പെട്ടു.