സഊദി എയര്‍ലൈന്‍സ് ഡിസംബറില്‍ കോഴിക്കോട്ടേക്ക് ; സന്തോഷമെന്ന് കെഎംസിസി
UAE burned on Eid
അബുദാബി: പെരുന്നാള്‍ ദിനത്തില്‍ ചുട്ടുപൊള്ളി യുഎഇ. ഞായറാഴ്ച രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ചൂടെന്ന് കാലാവസ്ഥാ വിദ്ഗധര്‍. 49.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയത്. യുഎഇയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 50 ഡിഗ്രിക്ക് മുകളിലായിരുന്നു ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. അതോടൊപ്പം ഈദിന്റെ ആദ്യ ദിവസം ഹജ്ജിനിടയില്‍ 2,764 പേര്‍ക്ക് സൂര്യാഘാതം ഏറ്റതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഹജ്ജിനെത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി