
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: യുഎഇയില്‍ സന്ദര്‍ശ വിസകള്‍ ലഭിക്കാന്‍ ഇനി ഹോട്ടല്‍ ബുക്കിങ് രേഖകളും മടക്ക ടിക്കറ്റും നിര്‍ബന്ധം. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സികള്‍ക്ക് യുഎഇ എമിഗ്രേഷന്‍ അറിയിപ്പുകള് നല്‍കിയതായാണ് വിവരം. വിസക്ക് അപേക്ഷിക്കുമ്പോള്‍ ക്യൂആര്‍ കോഡുള്ള ഹോട്ടല്‍ ബുക്കിംഗ് രേഖയും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്റെ പകര്‍പ്പും സമര്‍പ്പിക്കണമെന്നതാണ് പുതിയ നിബന്ധന. ഇല്ലെങ്കില്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ഇത്തരത്തില്‍ രേഖകള്‍ സമര്‍പ്പിക്കാത്ത നിരവധി മലയാളികളുടെ വിസ നടപടികള്‍ പൂര്‍ത്തിയാകാതെ പാതിവഴിയിലാണ്. ഇപ്പോള്‍ വിസാ മാറ്റത്തിനായി ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് പോയ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് വിസ മാറ്റത്തിനായി പോയവര്‍ എയര്‍പോര്‍ട്ടുകളില്‍ അനുമതിക്കായി കാത്തുകിടക്കുകയാണ്. നേരത്തെ യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ആവശ്യപ്പെട്ടാല്‍ മാത്രം ഈ രണ്ടു രേഖകളും കാണിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഈ രണ്ട് രേഖകളും നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്നാണ് ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കുന്നത്. വിമാനക്കമ്പനികളും നിയമം നിര്‍ബന്ധമാക്കുന്നതോടെ ടൂറിസ്റ്റ് സന്ദര്‍ശക വിസകളില്‍ എത്തുന്നവര്‍ക്ക് ഇനി ഹോട്ടല്‍ ബുക്കിംഗ് രേഖകളും റിട്ടേണ്‍ ടിക്കറ്റുമായി മാത്രമേ യുഎഇയില്‍ എത്താന്‍ സാധിക്കുകയുളളൂ.