കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അല്‍ഐന്‍ : അക്കാദമിക്,ഗവേഷണ പരിപാടികള്‍ മെച്ചപ്പെടുത്തുന്നതിനായി യുഎഇ യൂണിവേഴ്സിറ്റി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അജണ്ട 2025-2031 ആരംഭിച്ചു. യുഎഇ രാഷ്ട്രപതിയുടെ സാംസ്കാരിക ഉപദേഷ്ടാവും യുഎഇയു ചാന്‍സലറുമായ സാക്കി അന്‍വര്‍ നുസൈബെയും മറ്റ് അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ലോഞ്ചിങ്ങില്‍ പങ്കെടുത്തു. അന്താരാഷ്ട്ര തലത്തില്‍ എഐ നയത്തില്‍ രാജ്യത്തിന്റെ നിലപാട് കാബിനറ്റ് അംഗീകരിച്ചതോടെയാണ് യുഎഇയുടെ എഐ അജണ്ടയുടെ സമാരംഭം എന്ന് നുസൈബെഹ് പറഞ്ഞു.
‘ഉന്നത വിദ്യാഭ്യാസം, ഗവേഷണം,കമ്മ്യൂണിറ്റി സേവനം എന്നിവയില്‍ മുന്‍നിര സ്ഥാപനമെന്ന നിലയില്‍ സര്‍വകലാശാലയുടെ പദവി വര്‍ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഈ സുപ്രധാന ഘട്ടം പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഐ രംഗത്തെ മുന്‍നിര രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ യുഎഇയെ പ്രതിഷ്ഠിച്ചുകൊണ്ട് ഭാവിയെ മുന്‍നിര്‍ത്തി ബുദ്ധിയുള്ള നേതൃത്വം മുന്‍പന്തിയിലാണെന്ന് ചാന്‍സലര്‍ വിശദീകരിച്ചു. യുഎഇയുടെ ശതാബ്ദി 2071 പദ്ധതിയിലെ ആദ്യത്തെ പ്രധാന പദ്ധതിയായ യുഎഇയുടെ നാഷണല്‍ സ്ട്രാറ്റജി ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ലോകത്തിലെ ആദ്യത്തെ എഐ മന്ത്രിയെ നിയമിച്ചതും പരിസ്ഥിതി സൃഷ്ടിച്ചതും ഉള്‍പ്പെടെ നിരവധി സംയോജിത തന്ത്രങ്ങളും സംരംഭങ്ങളും നടപ്പിലാക്കുന്നതിലൂടെയാണ് ഇത് നേടിയെടുത്തെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇയു എഐ അജണ്ടയുടെ ലക്ഷ്യങ്ങളെ കുറിച്ചുള്ള വിശദമായ അവലോകനം കോളേജ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആക്ടിങ് ഡീന്‍ ഡോ.ഫെക്രി ഖര്‍ബാഷ്, അവതരിപ്പിച്ചു. സമഗ്ര അക്കാദമിക്,ഗവേഷണ സ്ഥാപനമെന്ന നിലയില്‍ സര്‍വകലാശാലയുടെ പങ്ക് വര്‍ധിപ്പിക്കുക,നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ അന്തരീക്ഷം പരിപോഷിപ്പിക്കുക, വിദ്യാഭ്യാസം,അക്കാദമിക് ഗവേഷണം ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി എഐയെ സമന്വയിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ സര്‍വകലാശാലയെ മുന്‍നിരയില്‍ നിര്‍ത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.