
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
റിയാദില്‍ : ഗസ്സയിലെയും ലബനനിലെയും സംഘര്‍ഷാവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്ന നിലപാട് യുഎഇ ആവര്‍ത്തിച്ചു വ്യക്തമാക്കി. റിയാദില്‍ നടന്ന ദ്വിരാഷ്ട്ര പരിഹാര യോഗത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അസിസ്റ്റന്റ് മന്ത്രി ലാന നുസൈബ ഇക്കാര്യം ആവര്‍ത്തിച്ചത്. സഊദി അറേബ്യ ആതിഥേയത്വം വഹിച്ച ടു സ്റ്റേറ്റ് സൊല്യൂഷന് നടപ്പിലാക്കുന്നതിനുള്ള ഗ്ലോബല്‍ അലയന്‍സിന്റെ ഉന്നതതല യോഗത്തില്‍ യുഎഇ ഉള്‍പ്പെടെ 94 രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമാണ് പങ്കെടുത്തത്. സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അ ല്‍ സൗദ് രാജകുമാരന്,നിയര്‍ ഈസ്റ്റിലെ ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സി ജനറല്‍ കമ്മീഷണര്‍ ഫിലിപ്പ് ലസാരിനി എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളോടെയാണ് യോഗം ആരംഭിച്ചത്.
കോണ്‍ഫറന്‍സില്‍ ദ്വിരാഷ്ട്ര പരിഹാരം നേടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ സുഗമമാക്കുന്നതില്‍ സഊദി അറേബ്യയുടെ പങ്കിനെ യുഎഇ പ്രതിനിധി സംഘത്തെ നയിച്ചെത്തിയ നുസൈബ അഭിനന്ദിച്ചു. രാജ്യത്തിന്റെ ചരിത്രപരമായ നേതൃത്വം മുമ്പത്തേക്കാള്‍ കൂടുതല്‍ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്, ഇസ്രാഈല്‍ എന്നീ രണ്ട് രാജ്യങ്ങള്‍ പരസ്പരം സമാധാനത്തോടെയും അയല്‍ക്കാരുമായും ഒരുമിച്ച് ജീവിക്കുന്ന ഭാവിയോടുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധതയെ അവര്‍ അടിവരയിട്ടു. ഈ ലക്ഷ്യത്തെ തടസപ്പെടുത്തുന്ന വസ്തുതകള്‍ സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും തള്ളിക്കളയുകയും ചെയ്തു.
ഇസ്രാഈല്‍ അധനിവേശം തുടങ്ങിയതു മുതല്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. സിവിലിയന്മാരുടെയും സഹായ പ്രവര്‍ത്തകരുടെയും നിരുപാധികമായ സംരക്ഷണം അവിടെ അനുവാര്യമാണെന്നും നുസെയ്ബെ പറഞ്ഞു. ഗസ്സയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്കുന്നതില് യുഎഇയുടെ മുഖ്യപങ്കും അവര്‍ എടുത്തുപറഞ്ഞു. 400,000 ആളുകള്‍ക്ക് സഹായം നല്‍കുന്നതിന് തടസം സൃഷ്ടിച്ച് വടക്ക് ഉള്‍പ്പെടെ ഗസ്സയിലെ മാനുഷിക സ്ഥിതി വഷളാകുന്നതിനെതിരെ യുഎഇ മുന്നറിയിപ്പ് നല്കി. യുഎന്‍ആര്‍ഡബ്ല്യുഎയുടെ അവശ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന നിയമങ്ങളെ യുഎഇ അപലപിക്കുന്നത് അവര്‍ ആവര്‍ത്തിച്ചു. കൂടാതെ യുഎന്‍ആര്‍ഡബ്ല്യുഎ സ്റ്റാഫും പരിസരവും അന്താരാഷ്ട്ര മാനുഷിക നിയമം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമത്തിന് കീഴിലാണെന്നും അത് ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും അവര്‍ ഊന്നിപ്പറഞ്ഞു.
വര്‍ധിച്ചുവരുന്ന പിരിമുറുക്കത്തിന്റെയും മേഖലയിലുടനീളം സൈനിക സംഘട്ടനം വര്‍ധിക്കുന്നതിന്റെയും അപകടങ്ങള്‍ ലാന നുസൈബെ ചൂണ്ടിക്കാട്ടി. ഗസ്സയില്‍ ഉടനടി നിരുപാധികം വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താനും ബന്ദികളാക്കിയവരെയും തടവുകാരെയും മോചിപ്പിക്കാനും ശ്രമങ്ങളുണ്ടാവണമെന്നും യുഎഇ ആവശ്യപ്പെട്ടു. ലെബനനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളിലും അതിന്റെ ആഘാതം ആഴത്തില്‍ പ്രതിഫലിക്കുന്നതിന്റെയും ആശങ്കയും യുഎഇ പ്രകടിപ്പിച്ചു.