
മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകി യുഎഇ
ദുബൈ: മെയ് 4 മുതല്‍ 12 വരെ സഊദി അറേബ്യയിലെ ദഹ്റാനില്‍ നടക്കുന്ന 25ാമത് ഏഷ്യന്‍ ഫിസിക്സ് ഒളിമ്പ്യാഡില്‍ (അപ്ഹോ 25) യുഎഇ പങ്കെടുക്കും. 30 ഏഷ്യന്‍,ഓഷ്യാനിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള 240ലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മേഖലാ,ആഗോള തലങ്ങളില്‍ നവീകരണവും ശാസ്ത്രീയ നേതൃത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമായി ശാസ്ത്ര-സാങ്കേതിക മേഖലകളിലെ പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്.
പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് ഭൗതികശാസ്ത്രത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങള് ഉള്‍ക്കൊള്ളുന്ന പരിപാടികളിലൂടെ തീവ്രപരിശീലനം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അവരുടെ അക്കാദമിക്, ഗവേഷണ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നതിനുമായി ഏഷ്യന്‍ ഒളിമ്പ്യാഡില്‍ 10 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന രണ്ടു പ്രധാന ശാസ്ത്ര പരീക്ഷണങ്ങളിലേര്‍പ്പെടും.
ഗള്‍ഫ്,അറബ് രാജ്യങ്ങളില്‍ നിന്നുമുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ശാസ്ത്ര മേഖലയില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് യുഎഇയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്നത്.
ശാസ്ത്ര മേഖലയില്‍ മികച്ച കഴിവുകളുള്ള വിദ്യാര്‍ഥികള്‍ക്ക് ഉത്തേജകവും മത്സരപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഏഷ്യന്‍ ഒളിമ്പ്യാഡില്‍ ലോകമെമ്പാടുമുള്ള ഭൗതികശാസ്ത്രത്തിലെ കഴിവുള്ള ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അന്താരാഷ്ട്ര തല മത്സരവും സഊദി സംഘടിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം,കിങ് അബ്ദുല്‍ അസീസ് ആന്റ് ഹിസ് കമ്പാനിയന്‍സ് ഫൗണ്ടേഷന് ഫോര്‍ ഗിഫ്റ്റഡ്നെസ് ആന്റ് ക്രിയേറ്റിവിറ്റി (മൗഹിബ), കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്റ് മിനറല്‍സ് (കെഎഫ്യുപിഎം) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം നടക്കുന്നത്. ഭൗതികശാസ്ത്രത്തിലെ ഃകഴിവുള്ള ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക അന്താരാഷ്ട്ര ശാസ്ത്ര മത്സരങ്ങളില്‍ ഒന്നാണ് എപിഎച്ച്ഒ. ഇന്റര്‍നാഷണല്‍ ഫിസിക്സ് ഒളിമ്പ്യാഡില്‍ ഉയര്‍ന്ന റാങ്കിങ് നേടിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇതില്‍ പങ്കെടുക്കുന്നത്.
2000ല്‍ ഇന്തോനേഷ്യയില്‍ നട്ന ഇന്റര്‍നാഷണല്‍ ഫിസിക്സ് ഒളിമ്പ്യാഡിലാണ് ആദ്യമായി എപിഎച്ച്ഒ സംഘടിപ്പിച്ചത്. 10 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകളാണ് അന്ന് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഇത് 24 രാജ്യങ്ങളുടെ പങ്കാളിത്തത്തിലൂടെ ശ്രദ്ധേയമായിരുന്നു.