ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
അബുദാബി : അധിനിവേശ ഫലസ്തീന് പ്രദേശം,ജോര്‍ദാന്‍,സിറിയ,ലബനന് എന്നിവയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് ഭൂപടം പ്രസിദ്ധീകരിച്ച ഇസ്രാഈല്‍ നടപടിയില്‍ യുഎഇ ശക്തമായി അപലപിച്ചു. ഇസ്രാഈല്‍ ഗവണ്മെന്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഔദ്യോഗിക അക്കൗണ്ടുകളിലാണ് ‘ചരിത്ര ഇസ്രായേല്‍’ ഭൂപടം പ്രസിദ്ധീകരിച്ചത്. ജോര്‍ദാനിലെയും ലബനനിലെയും സിറിയയിലെയും അധിനിവേശം വിപുലീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായി ഇതിനെ കണക്കാക്കുന്നുവെന്നും ഇത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.