കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : യുഎഇയുടെ 53ാമത് ദേശീയ ദിനം ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ച് നടന്ന ഗോത്രവര്‍ഗക്കാരുടെ യൂണിയന് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ മൗറീഷ്യസ് രാഷ്ട്രപതി മുഹമ്മദ് ഔല്ദ് അല്‍ ഗസൗനിക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യാത്രയയപ്പ് നല്കി. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അലി ബിന്‍ ഹമ്മദ് അല്‍ ഷംസി,സുപ്രീം കൗണ്‍സില്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമ്മദ് അല്‍ ഷംസി, നീതിന്യായ മന്ത്രി അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ അവ്വാദ് അല്‍ നുഐമി, പ്രസിഡന്റിന്റെ സ്ട്രാറ്റജിക് അഫയേഴ്സ് ചെയര്മാന് ഡോ. അഹമ്മദ് മുബാറക് അല്‍ മസ്റൂയി,മൗറീഷ്യസിലെ യുഎഇ അംബാസഡര്‍ ഹമദ് ഗാനേം അല്‍ മെഹൈരി എന്നിവരുള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥരും അനുഗമിച്ചു.