
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളിലും കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി യുഎഇ റെസ്ക്യൂ സംഘം തിരച്ചില്‍ തുടരുന്നു. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി (എഡിസിഡിഎ),അബുദാബി പോലീസ്, യുഎഇ നാഷണല്‍ ഗാര്‍ഡ്, ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് എന്നിവരടങ്ങുന്ന യുഎഇ സെര്‍ച്ച് ആന്റ് റെസ്ക്യൂ ടീമാണ് ദൗത്യനിര്വഹണത്തിലുള്ളത്. യുഎഇയുടെ ആഗോള മാനുഷിക സഹായ ശ്രമങ്ങളുടെ ഭാഗമായാണിത്. മ്യാന്മറിലെ ആറ് സ്ഥലങ്ങളിലായാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടക്കുന്നത്. തുടര്‍നടപടികള്‍ വേഗത്തിലാക്കാനും കഴിയുന്നത്ര ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിച്ചേരാനും ടീമുകള്‍ രാവിലെയും വൈകുന്നേരവും മാറിമാറി പ്രവര്‍ത്തിക്കുന്നുണ്ട്.