
കോട്ടക്കല്‍ സ്വദേശി അബുദാബിയില്‍ മരിച്ചു
അബുദാബി: 2025 ന്റെ ആദ്യ പാദത്തില്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും കരയിലും കടലിലും 168 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി യുഎഇ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡ് പ്രഖ്യാപിച്ചു. ജനുവരി 1 നും മാര്‍ച്ച് 31 നും ഇടയില്‍ നടത്തിയ ഈ ദൗത്യങ്ങള്‍, ‘സമൂഹത്തിന്റെ വര്‍ഷം’ സംരംഭത്തിന്റെ ഭാഗമായി അടിയന്തരാവസ്ഥകളിലും പ്രതിസന്ധി ഘട്ടങ്ങളിലും ദ്രുത പ്രതികരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നാഷണല്‍ ഗാര്‍ഡിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു.
അറേബ്യന്‍ ഗള്‍ഫിലെയും ഒമാന്‍ ഉള്‍ക്കടലിലെയും ജലാശയങ്ങളില്‍ 23 തിരച്ചില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ തീരദേശ സേന നിര്‍ണായക പങ്ക് വഹിച്ചു. കൂടാതെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് 34 തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ 145 പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സെന്റര്‍ നേതൃത്വം നല്കി.
യുഎഇയ്ക്കുള്ളില്‍ ഒമ്പത് മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ട്, എയര്‍ ആംബുലന്‍സ് ദൗത്യങ്ങളും വിദേശത്ത് സമാനമായ നാല് പ്രവര്‍ത്തനങ്ങളും കേന്ദ്രം നടത്തി. ജീവന് സംരക്ഷിക്കുന്നതിനുള്ള സമര്‍പ്പണം വീണ്ടും ഉറപ്പിച്ചുകൊണ്ട്, വിവിധ ഭൂപ്രദേശങ്ങളില്‍ വേഗത്തിലും ഫലപ്രദവുമായ ഇടപെടലുകള്‍ ഉറപ്പാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയും പ്രത്യേക ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് നാഷണല്‍ ഗാര്‍ഡ് ഊന്നല്‍ നല്കി. 995 എന്ന നമ്പറില്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ എമര്‍ജന്‍സി ലൈനിലോ 996 എന്ന നമ്പറില്‍ കോസ്റ്റ് ഗാര്‍ഡ് എമര്‍ജന്‍സി ലൈനിലോ വിളിച്ച് അടിയന്തര സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.