മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില് പരിഷ്കാരങ്ങളുമായി യുഎഇ
അബുദാബി : അഫ്ഗാനിസ്ഥാന്റെ അംബാസഡറായി താലിബാന് സര്ക്കാര് നിയമിച്ച നയതന്ത്രജ്ഞന്റെ യോഗ്യതാപത്രങ്ങള് യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വീകരിച്ചു. അബുദാബിയിലെ അഫ്ഗാനിസ്ഥാന്റെ എംബസിയും ദുബൈയിലെ കോണ്സുലേറ്റും കഴിഞ്ഞ വര്ഷം മുതല് താലിബാന് സര്ക്കാര് നയതന്ത്രജ്ഞര് നിയന്ത്രിച്ചുവെന്ന് റോയിറ്റേഴ്സ് റിപ്പോര്ട്ട് ചെയ്തിരുന്നു. ഔപചാരികമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും
അഫ്ഗാനിസ്ഥാനിലെ താലിബാന് സര്ക്കാരില് നിന്നുള്ള അംബാസഡറുടെ യോഗ്യതാപത്രങ്ങള് യുഎഇ സ്വീകരിച്ചു. ഇതിന് മുമ്പ് ചൈനയാണ് ഈ തരത്തില് അഫ്ഗാന് സര്ക്കാരിന് അംഗീകാരം നല്കുന്നത്. അബുദാബിയില് നടന്ന ചടങ്ങില് പുതിയ അംബാസഡര് മൗലവി ബദ്റുദ്ദീന് ഹഖാനിയെ സ്വീകരിച്ചതായി കാബൂള് വിദേശകാര്യ മന്ത്രാലയം സോഷ്യല് മീഡിയയില് അറിയിച്ചു. യുഎഇയുടെ ഈ നീക്കം അമേരിക്കയെ ബാധിക്കില്ലെന്ന് യുഎസ്പ്രസ്താവിച്ചിരുന്നു. അംബാസഡറെ യുഎഇ സ്വീകരിച്ചത് താലിബാന് സര്ക്കാരിന്റെ വിജയമായി വിലയിരുത്തുന്നു. താലിബാന് സര്ക്കാര് അന്താരാഷ്ട്ര തലത്തില് വലിയ ഒറ്റപ്പെടല് നേരിടുന്ന സാഹചര്യത്തിലാണിത്. അഫ്ഗാനിസ്ഥാനിലെ അംബാസഡറുടെ ക്രെഡന്ഷ്യലുകള് സ്വീകരിക്കാനുള്ള തീരുമാനം അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കാനുള്ള സാഹചര്യങ്ങള് തെളിയുകയാണ്. വികസന, പുനര്നിര്മ്മാണ പദ്ധതികളിലൂടെ മാനുഷിക സഹായം നല്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. യുഎഇ ആശുപത്രിയില് ചികിത്സയിലായിരുന്ന അഫ്ഗാനിസ്ഥാന് പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസന് അഖുന്ദിനെ കഴിഞ്ഞയാഴ്ച യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല്നഹ്യാന് സന്ദര്ശിച്ചിരുന്നു. ഇറാന്, പാകിസ്ഥാന്, ഉസ്ബെക്കിസ്ഥാന്, തുര്ക്ക്മെനിസ്ഥാന്, കസാക്കിസ്ഥാന് എന്നിവ താലിബാന് നയതന്ത്ര സാന്നിധ്യം നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളാണ്. ഒന്നാണിത്. നിക്കരാഗ്വ ജൂണില് അഫ്ഗാനിസ്ഥാനില് ഒരു നോണ് റസിഡന്റ് അംബാസഡറെ നിയമിച്ചിരുന്നു.