കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ഗസ്സയില്‍ ദുരിതം പേറുന്ന പതിനായിരങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളെത്തിച്ച് യുഎഇ. ഓപ്പറേഷന് ചിവല്റസ് നൈറ്റ് 3, കുടിവെള്ളത്തിനും ശുചിത്വ സേവനങ്ങള്‍ക്കുമായി ട്രക്കുകള്‍ നല്‍കിക്കൊണ്ട് ഗാസയിലെ പ്രാദേശിക ഭരണസംവിധാനങ്ങളെ പിന്തുണച്ചു. ഗാസയിലെ നിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും നിലവിലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയില്‍ പ്രാദേശിക അധികാരികള്‍ നേരിടുന്ന കടുത്ത ക്ഷാമം പരിഹരിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഓപ്പറേഷന് ചിവല്റസ് നൈറ്റ് 3 നാല് വാട്ടര്‍ ടാങ്കറുകളും രണ്ട് സാനിറ്റേഷന്‍ ട്രക്കുകളും വിതരണം ചെയ്തു. മേഖലയെ ബാധിക്കുന്ന വെല്ലുവിളികള്‍ ലഘൂകരിക്കാനും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് മുനിസിപ്പാലിറ്റികള്‍ നല്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനും വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം പരിഹരിക്കാനും ഈ സംരംഭം ശ്രമിക്കുന്നു.
ഗസ്സയിലെ മോശമായ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കുന്നതിനും 1.5 ദശലക്ഷത്തിലധികം വരുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള യുഎഇയുടെ അടിയന്തര പ്രതികരണമാണ് വാട്ടര്‍ ടാങ്കര്‍ പദ്ധതിയെന്ന് ചിവാല്റസ് നൈറ്റ് 3 ഓപ്പറേഷന്‍സ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റാബി പറഞ്ഞു. ലഭ്യമായ എല്ലാ വിഭവങ്ങളും സമാഹരിച്ച് ഫലസ്തീന് ജനതയെ പിന്തുണയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതികള്‍ തുടരുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ പ്രതിബദ്ധത അദ്ദേഹം സ്ഥിരീകരിച്ചു. ഗസ്സ മുനിസിപ്പാലിറ്റികളുടെ യൂണിയന് പ്രതിനിധി, ഓപ്പറേഷന് ചൈവല്റസ് നൈറ്റ് 3 വഴി നല്കിയ അചഞ്ചലമായ പിന്തുണക്ക് യുഎഇയോടും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടും നന്ദി അറിയിച്ചു. വാഹനങ്ങള്‍ തകര്‍ന്നതിനാല്‍ മുനിസിപ്പാലിറ്റികളുടെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്ന, താമസക്കാര്‍ക്കും കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികള്‍ക്കും അവശ്യ സേവനങ്ങള്‍ തുടര്‍ന്നും എത്തിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന ടാങ്കറുകളുടെ പ്രാധാന്യം പ്രതിനിധി എടുത്തുപറഞ്ഞു. ഗസ്സയില്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ഓപ്പറേഷന് ചിവല്റസ് നൈറ്റ് 3 വഴി തദ്ദേശ സ്ഥാപനങ്ങള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും യുഎഇ നല്കുന്ന പരിധിയില്ലാത്ത പിന്തുണയെ തീരദേശ മുനിസിപ്പാലിറ്റീസ് വാട്ടര്‍ യൂട്ടിലിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ ഒമര്‍ ഷാതത്ത് പ്രശംസിച്ചു. മേഖലയിലെ കുടിവെള്ളത്തിന്റെ ഏക സ്രോതസ്സായി മാറിയ ആദ്യത്തെ ശുദ്ധജല ലൈഫ്ലൈന് സ്ഥാപിക്കുന്നത് അദ്ദേഹം എടുത്തുപറഞ്ഞു. ഫലസ്തീന് പൗരന്മാര്ക്ക് ജീവന് നിലനിര്‍ത്താന്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിലൂടെയും ഗസ്സയിലെ രോഗങ്ങളും പാരിസ്ഥിതിക ആരോഗ്യ അപകടങ്ങളും ലഘൂകരിക്കുന്നതിന് ശുചിത്വ ട്രക്കുകള്‍ വഴി പാരിസ്ഥിതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും പ്രാദേശിക അധികാരികളുടെ ഭാരം ലഘൂകരിക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.