
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: യുഎഇയില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിച്ച് പ്രകടനം നടത്തുകയും കലാപത്തിന് ശ്രമിക്കുകയും ചെയ്ത ബംഗ്ലാദേശികളെ ഫെഡറല്‍ കോടതി ശിക്ഷിച്ചു. മൂന്ന് ബംഗ്ലാദേശികള്‍ക്ക് ജീവപര്യന്തം തടവും 54 പേരെ നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശില്‍ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഇവിടെ സംഘടിച്ച് പ്രകടനം നടത്തിയത്. വെള്ളിയാഴ്ച രാത്രിയില്‍ വിവിധ സ്ഥലങ്ങളില്‍ കലാപത്തിന് ശ്രമിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രകടനം. പ്രകടനത്തില്‍ പങ്കെടുത്ത എല്ലാവരെയും അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തങ്ങളുടെ മാതൃരാജ്യത്തെ സര്‍ക്കാരിനെതിരെ യുഎഇയില്‍ സമരം ചെയ്തത് രാജ്യത്തിന്റെ നിയമവ്യവസ്ഥക്ക് എതിരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുസ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. യുഎഇ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിടുകയും ചെയ്തു. തെളിവുകള്‍ സഹിതം വിചാരണ പൂര്‍ത്തിയാക്കി യുഎഇ ഫെഡറല്‍ കോടതി ഇന്ന് ശിക്ഷ വിധിച്ചു.