കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് സെപ്തംബര് 23ന് അമേരിക്ക സന്ദര്ശിക്കും. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ ആദ്യ അമേരിക്കന് സന്ദര്ശനമാണിത്. 50 വര്ഷത്തിലേറെ പഴക്കമുള്ള യുഎഇ-യുഎസ് ചരിത്ര ബന്ധം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനുമായി പങ്കുവക്കും. കൂടാതെ ഗസ്സയിലെയും സുഡാനിലെയും പ്രതിസന്ധി,
സമ്പദ് വ്യവസ്ഥ,നിക്ഷേപം,സാങ്കേതിക വിദ്യ, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്,ബഹിരാകാശം, പുനരുപയോഗ ഊര്ജം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര പരിഹാരങ്ങള് എന്നിവ ചര്ച്ച ചെയ്യും. പരസ്പര താല്പ്പര്യമുള്ള വിവിധ പ്രാദേശിക, അന്തര്ദേശീയ വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകള് കൈമാറുകയും എല്ലാ തലങ്ങളിലും യുഎഇ-യുഎസ് ബന്ധം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും ചര്ച്ചയില് ഉയര്ന്നുവരും.