കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
വാഷിംഗ്ടണ്‍ : ചരിത്ര സന്ദര്‍ശനത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അമേരിക്കയിലെത്തി. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ ആദ്യ സന്ദര്‍ശനമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചക്കായി ഇന്നലെ വൈകീട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് വാഷിംഗ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസിലെത്തി.വ്യാപാരം, നിക്ഷേപം, സമ്പദ്വ്യവസ്ഥ, സാങ്കേതികവിദ്യ, അക, ബഹിരാകാശം, ഊര്‍ജം, കാലാവസ്ഥാ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കുന്നതിന് കൂടിക്കാഴ്ചയില്‍ കളമൊരുങ്ങും.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ വലിയ പ്രാധാന്യത്തോടെയാണ് മിഡിലീസ്റ്റ് നോക്കിക്കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് കമല ഹാരിസുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. യുഎഇയും അമേരിക്കയും തമ്മില്‍ അമ്പത് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തി ന്റെ പ്രധാന ലക്ഷ്യം. 2019ലെ അബ്രഹാം ഉടമ്പടിയുടെ പ്രഖ്യാപനത്തിന്റെ കരുത്തിലാണ് ഇരുരാജ്യങ്ങലുടെയും സാമ്പത്തിക,സുരക്ഷാ പങ്കാളിത്തങ്ങള്‍ നിലനില്‍ക്കുന്നത്.