
ഓസ്ട്രേലിയന്‍ കോമണ്‍വെല്‍ത്ത് ഗവര്‍ണര്‍ ജനറലിന് ശൈഖ ഫാത്തിമ സ്വീകരണം നല്കി
അബുദാബി: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അനുശോചനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് ശൈഖ് മുഹമ്മദ് അനുശോചനം അറിയിച്ചത്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയന്നും യുഎഇ പ്രസിഡന്റ് ആശംസിച്ചു. എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും യുഎഇ നിരാകരിക്കുന്നതായും ഇത്തരം ക്രൂരതകള്‍ സമൂഹത്തിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും ഭീഷണിയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും രണ്ടു രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ പ്രയോജനത്തിനായി നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങളും രാഷ്ട്രനേതാക്കള്‍ ചര്‍ച്ച ചെയ്തു. യുഎഇക്ക് എന്നും പുരോഗതിയും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശംസിച്ചു. ഇന്ത്യന്‍ ഭരണകൂടത്തോടും ജനങ്ങളോടും പ്രകടിപ്പിച്ച ആത്മാര്‍ത്ഥമായ വികാരങ്ങള്‍ക്ക് നരേന്ദ്ര മോദി ശൈഖ് മുഹമ്മദിനെ നന്ദി അറിയിച്ചു.