
അനുഗ്രഹങ്ങളെ ഓര്‍ക്കുക
കസാന്‍ : ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കളുമായും പ്രതിനിധി സംഘത്തലവന്മാരുമായും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കൂടിക്കാഴ്ച നടത്തി. കസാനില്‍ ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയിലാണ് കസാനില്‍ ഇത്തവണ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസി,ഇറാന് പ്രസിഡന്റ് ഡോ.മസൂദ് പെസെഷ്കിയാന്, ചൈന പ്രസിഡന്റ് ഷി ജിന്‍പിംഗ്,സൗത്ത് ആഫ്രിക്ക പ്രസിഡന്റ് സിറില്‍ റമഫോസ,എത്യോപ്യ പ്രധാനമന്ത്രി ഡോ.അബി അഹമ്മദ് അലി തുടങ്ങിയ രാഷ്ട്രനേതാക്കളുമായാണ് യുഎഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയത്. സാമ്പത്തിക,വ്യാപാര,വികസന മേഖലകളിലും വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന മറ്റ് മേഖലകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് യുഎഇയും അതത് രാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സാധ്യതകള്‍ നേതാക്കളുമായും പ്രതിനിധി സംഘത്തലവന്മാരുമായും കൂടിക്കാഴ്ചയില്‍ ശൈഖ് മുഹമ്മദ് ചര്‍ച്ച ചെയ്തു. എല്ലാവരുടെയും പ്രയോജനം,തങ്ങളുടെ രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും പങ്കുവയ്ക്കുന്ന പുരോഗതിയും സമൃദ്ധിയും നയിക്കുന്ന പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. ബ്രിക്സ് ഉച്ചകോടി അജണ്ടയെക്കുറിച്ചും കൂടുതല്‍ സമ്പന്നവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കുന്നതിന് ബഹുമുഖ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും രാഷ്ട്രനേതാക്കള്‍ ചര്‍ച്ച ചെയ്തു.