കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
വാഷിങ്ടണ് സിറ്റി : മിഡിലീസ്റ്റില് സമാധാനം തിരിച്ചുകൊണ്ടുവരാനും സംഘര്ഷം കൂടുതല് രൂക്ഷമാകുന്നത് തടയാനും ഇടപെടലുകള് വേണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും തമ്മിലുള്ള കൂടിക്കാഴ്ചയില് നിര്ദേശമുയര്ന്നു. യുഎഇ പ്രസിഡന്റിന്റെ ചരിത്ര സന്ദര്ശനത്തിന്റെ ഭാഗമായി നടന്ന കൂടുക്കാഴ്ചയില് ഇരുവരും മിഡിലീസ്റ്റിലെ സ്ഥിതിഗതികള് ചര്ച്ച ചെയ്തു. മേഖലയിലെ സമാധാനവും സുസ്ഥിരതയും അപകടത്തിലാക്കുന്ന സംഘര്ഷം കൂടുതല് രൂക്ഷമാകുന്നത് തടയേണ്ടതിന്റെ പ്രാധാന്യം അവര് ഊന്നിപ്പറഞ്ഞു.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനുമായും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. ഇരുവരുമായും നടത്തിയ കൂടിക്കാഴ്ചകളില് ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്ഘകാല തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളില് ഈ ബന്ധങ്ങള് കൂടുതല് ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചും ശൈഖ് മുഹമ്മദ് ഓര്മിപ്പിച്ചു.
മേഖലയില് സംഘര്ഷം രൂക്ഷമായ സാഹചര്യത്തില് മിഡിലീസ്റ്റില് വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുരവസ്ഥയില് പ്രത്യേകം ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കൂടിക്കാഴ്ചകളില് രാഷ്ട്ര നേതാക്കള് വ്യക്തമാക്കി. പ്രാദേശികവും അന്തര്ദേശീയവുമായ നിരവധി കാര്യങ്ങളും ചര്ച്ചകളില് ഉയര്ന്നുവന്നു. മേഖലയിലെ സമാധാനവും സുസ്ഥിരതയും അപകടത്തിലാക്കുന്ന സംഘര്ഷം കൂടുതല് രൂക്ഷമാകുന്നത് തടയേണ്ടതിന്റെ പ്രാധാന്യം ഇരു രാഷ്ട്രങ്ങളുടെയും നേതാക്കള് പ്രത്യേകം എടുത്തുപറഞ്ഞു.
ജേക്ക് സള്ളിവനുമായുള്ള കൂടിക്കാഴ്ചയില് അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്്നൂന് ബിന് സായിദ് അല് നഹ്യാനും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന് സായിദ് അല് നഹ്യാനും പ്രസിഡന്ഷ്യല് കോടതിയിലെ പ്രത്യേകകാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന് ഹമദ് ബിന് തഹ്്നൂന് അല് നഹ്യാനും പങ്കെടുത്തു.