കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
വാഷിങ്ടണ് : അമേരിക്കയില് സന്ദര്ശനം നടത്തുന്ന യുഎ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ മേഖലകളെ സംബന്ധിച്ച് ചര്ച്ച ചെയ്തു. സുസ്ഥിര സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും കാഴ്ചപ്പാടുമായി യോജിപ്പിക്കുന്ന സാമ്പത്തിക ശാസ്ത്രം,വ്യാപാരം,നിക്ഷേപം,സാങ്കേതികവിദ്യ എന്നീ മേഖലകളിലെ യുഎഇ- യുഎസ് ബന്ധങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, നൂതന സാങ്കേതിക വിദ്യകള് എന്നിവയിലെ നിക്ഷേപത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്ച്ചനടന്നു.
എഐ ഇന്ഫ്രാസ്ട്രക്ചറില് നിക്ഷേപിക്കുന്നതിന് നിരവധി അമേരിക്കന് കമ്പനികളുമായുള്ള ആഗോള പങ്കാളിത്തത്തെക്കുറിച്ച് യുഎഇ ആസ്ഥാനമായുള്ള ടെക്നോളജി സ്ഥാപനമായ ങഏത അടുത്തിടെ നടത്തിയ പ്രഖ്യാപനം ഇരുരാജ്യങ്ങളും ഓര്ത്തെടുത്തു. ഈ സംരംഭം യുഎഇയുടെ വികസന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. അതില് സാങ്കേതികവിദ്യയും എഐയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൂടിക്കാഴ്ചയില് അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്്നൂന് ബിന് സായിദ് അല് നഹ്യാന്, ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്, പ്രത്യേക കാര്യങ്ങള്ക്കായുള്ള പ്രസിഡന്ഷ്യല് കോടതി ഡെപ്യൂട്ടി ചെയര്മാന്,പ്രസിഡന്ഷ്യല് കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന് ഹമദ് ബിന് തഹ്നൂന് അല് നഹ്യാന്; ദേശീയ സുരക്ഷസുപ്രീം കൗണ്സില് സെക്രട്ടറി ജനറല് അലി ബിന് ഹമ്മദ് അല് ഷംസി,മുഹമ്മദ് ഹസന് അല്സുവൈദി, നിക്ഷേപ മന്ത്രി എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയര്മാന് ഖല്ദൂന് ഖലീഫ അല് മുബാറക്, യൂസഫ് അല് ഒതൈബ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അംബാസഡര്,മുതിര്ന്ന ഉദ്യോഗസ്ഥര് പങ്കെടുത്തു.