കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. ദുബൈയിലെ അല്‍ മര്മൂമിലായിരുന്നു കൂടിക്കാഴ്ച. ചരിത്രത്തിലിടം നേടിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ കരാറുകളില്‍ ഒപ്പുവച്ചിരുന്നു. അമേരിക്കയിലെ നാഷണല്‍ ചില്‍ഡ്രന്‍സ് ആശുപത്രിക്ക് ഉള്‍പ്പെടെ ധനസഹായം നല്‍കുകയും നാസയില്‍ അമേരിക്കയുമായി ചേര്‍ന്ന് പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മേഖലയില്‍ യുഎഇയെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള വാണിജ്യ,സാംസ്കാരിക,വിദ്യാഭ്യാസ,സാങ്കേതിക,ഊര്‍ജ,എഐ രംഗത്തെ പുതിയ ചുവടുവെപ്പുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പങ്കുവക്കാനായിരുന്നു കൂടിക്കാഴ്ച. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്നലെ ഈജിപ്തിലെത്തിയിട്ടുണ്ട്.