കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : സിറിയയിലെ പുതിയ സംഭവവികാസങ്ങള്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ്് ഉര്‍സുല വോണ്‍ ഡെര്‍ ലെയനും ചര്‍ച്ച ചെയ്തു. മിഡലീസ്റ്റിലെ പുതിയ സംഭവിവികാസങ്ങളില്‍ യുഎഇയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളാണ് ഫോണില്‍ ഇരുവരും ചര്‍ച്ച ചെയ്തത്.
സിറിയയില്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതോടൊപ്പം സിറിയയുടെ ഐക്യത്തിനും പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും യുഎഇയുടെ പ്രതിബദ്ധത ശൈഖ് മുഹമ്മദ് ആവര്‍ത്തിച്ചു. സ്ഥിരതയ്ക്കും വികസനത്തിനുമുള്ള സിറിയന്‍ ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് യുഎഇയുടെ പിന്തുണയും അദ്ദേഹം ഉറപ്പിച്ചു.
രാജ്യത്തിന്റെ ദേശീയ സ്ഥാപനങ്ങളുടെ സംരക്ഷണവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതോടൊപ്പം, ഈ നിര്‍ണായക കാലയളവില്‍ സിറിയയില്‍ സംഭാഷണത്തിനും ധാരണയ്ക്കും മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ശൈഖ് മുഹമ്മദും യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റും ഊന്നിപ്പറഞ്ഞു.