ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
ദുബൈ: യുഎഇ വടക്കൂട്ട് മഹല്ല് 48ാമത് വാര്ഷികത്തോടനുബന്ധിച്ച് ദുബൈയില് സ്നേഹ സംഗമം സംഘടിപ്പിച്ചു. ഇ.മുഹമ്മദ് ചെറായി ഉദ്ഘാടനം ചെയ്തു. കെ.അസീസ് അധ്യക്ഷനായി. മഹല്ല് ഖത്തീബ് സയ്യിദ് ഫള്ല് നഈമി അല് ജിഫ്രി മുഖ്യാതിഥിയായി. വി.ഖമറുദ്ദീന്,എ ഉമ്മര്,ഇ.ഷാജി പ്രസംഗിച്ചു. സിപി ഷംസുദ്ദീന് സ്വീഗതവും എം റസാഖ് നന്ദിയും പറഞ്ഞു. ഫഹദ് എഎം പ്രവര്ത്തന റിപ്പോട്ട് അവതരിപ്പിച്ചു.
15 വര്ഷമായി മഹല്ലിന്റെ ആത്മീയ നേതൃത്വം നിര്വഹിക്കുന്ന സയ്യിദ് ഫള്ല് നഈമി അല് ജിഫ്രിയെയും പ്രവാസ ലോകത്ത് 40 വര്ഷമായി കമ്മറ്റിയെ നയിക്കുന്ന വി.ഖമറുദ്ദീന്,ഇ.മുഹമ്മദ് ചെറായി എന്നിവരെയും ആദരിച്ചു. വിവിധ എമിറേറ്റുകളിലുള്ള മഹല്ല് നിവാസികള് സംഗമത്തില് പങ്കെടുത്തു. 2025-2027 വര്ഷത്തേക്കുള്ള പുതിയ കമ്മറ്റി രൂപീകരിച്ചു. അസീസ് കെ(പ്രസിഡന്റ്),കബീര് എം,ഷഹനാസ് എ (വൈസ് പ്രസിഡന്റുമാര്),സിപി ഷംസുദ്ദീന്(ജനറല് സെക്രട്ടറി),ഫഹദ് എഎം,ടികെ സിദ്ദീഖ്(ജോ.സെക്രട്ടറിമാര്)റസാഖ് എം(ട്രഷര്) എന്നിവരാണ് ഭാരവാഹികള്.