
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
കിഗാലി: എഐയുടെ അപകടസാധ്യതകള്‍ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണമെന്ന് യുഎഇ സൈബര്‍ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു. റുവാണ്ടയിലെ കിഗാലിയില്‍ നടന്ന ആഫ്രിക്കയിലെ ആഗോള എഐ ഉച്ചകോടിയില്‍ യുഎഇ പ്രതിനിധി സംഘത്തെ നയിച്ചെത്തിയ അല്‍ കുവൈത്തി സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
കൃത്രിമബുദ്ധി മേഖലയില്‍ യുഎഇ ആഗോള നേതൃനിരയിലാണുള്ളത്. വിവിധ തലങ്ങളിലുള്ള ഭീഷണികള്‍ക്കും പ്രതിസന്ധികള്‍ക്കും ഏകോപിതമായ പ്രതികരണം ഉറപ്പാക്കുന്നതിന് എഐ മേഖലയില്‍ അന്താരാഷ്ട്ര സഹകരണം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമബുദ്ധിയുടെ ആഗോള കേന്ദ്രമാകുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് രാജ്യം കുതിക്കുന്നത്. സമ്പന്നവും സുസ്ഥിരവുമായ ഡിജിറ്റല്‍ ഭാവിക്കായി നവീകരണത്തെയും സാങ്കേതിക പുരോഗതിയെയും പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
സമൃദ്ധവും സുസ്ഥിരവുമായ ഡിജിറ്റല്‍ ഭാവി സൃഷ്ടിക്കുന്നതിന് നവീകരണത്തെയും സാങ്കേതിക വികസനത്തെയും പിന്തുണയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത സ്ഥിരീകരിക്കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. കൃത്രിമബുദ്ധി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, നൂതനാശയങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുക,വിവിധ രാജ്യങ്ങളുമായി അറിവും വൈദഗ്ധ്യവും കൈമാറുക, കൃത്രിമബുദ്ധി മേഖലയിലെ യുഎഇയിലെ നിക്ഷേപ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുക,ആഗോള കമ്പനികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുക എന്നിവയും യുഎഇയുടെ ലക്ഷ്യമാണ്. ഈ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതില്‍ ജി42, സിപിഎക്സ് പോലുള്ള പ്രമുഖ ഇമാറാത്തി കമ്പനികളെ ഉള്‍പ്പെടുത്താനുള്ള അവസരങ്ങളെക്കുറിച്ചും അദ്ദേഹം ചര്‍ച്ച നയിച്ചു.
95ലധികം രാജ്യങ്ങളില്‍ നിന്നുള്ള നയരൂപീകരണക്കാര്‍,സംരംഭകര്‍,ഗവേഷകര്‍,നിക്ഷേപകര്‍ എന്നിവരുള്‍പ്പെടെ 1,000ത്തിലധികം വിദഗ്ധരും നൂറിലധികം എഐ കമ്പനികളുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ആഫ്രിക്ക എഐ കൗണ്‍സിലിന്റെ ഉദ്ഘാടനവും ഉച്ചകോടിയില്‍ നടന്നു. നിരവധി പാനല്‍ ചര്‍ച്ചകളും ശില്പശാലകളും, ആഫ്രിക്കയിലെ 100ലധികം എഐ കമ്പനികളുടെ പ്രദര്‍ശനവുമുണ്ടായിരുന്നു. ഉച്ചകോടിയുടെ ഭാഗമായി, സൈബര്‍ സുരക്ഷയിലും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും സഹകരണത്തിന്റെ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മുഹമ്മദ് അല്‍ കുവൈത്ത് റുവാണ്ടയുടെ നാഷണല്‍ സൈബര്‍ സുരക്ഷാ അതോറിറ്റിയുടെ സിഇഒ ഡേവിഡ് കാനമുഗിറെയുമായി കൂടിക്കാഴ്ച നടത്തി.