
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
ക്വെയ്റോ: അടുത്ത മാസം ബഗ്ദാദില്‍ നടക്കുന്ന അഞ്ചാമത് അറബ് വികസന,സാമ്പത്തിക, സാമൂഹിക ഉച്ചകോടിയുടെ തയാറെടുപ്പിന്റെ ഭാഗമായി കെയ്റോയിലെ അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ഇന്നലെ നടന്ന അറബ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലിന്റെ അസാധാരണ മന്ത്രിതല സമ്മേളനത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പങ്കെടുത്തു. യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അല്‍ സാലിഹിന്റെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം സമ്മേളനത്തില്‍ പങ്കെടുത്തത്. ബഹ്റൈനിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ അറബ് ലീഗിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലും സാമൂഹിക കാര്യ മേഖലാ മേധാവിയുമായ അംബാസഡര്‍ ഡോ.ഹൈഫ അബു ഗസാലെ,അറബ് സാമ്പത്തിക മന്ത്രിമാര്‍, അവരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.