
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
തഷ്കെന്റ്: ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റില്‍ നടക്കുന്ന ഐപിയുവിന്റെ 150ാമത് അസംബ്ലിയോടനുബന്ധിച്ച് നടന്ന വനിതാ പാര്ലമെന്റേറിയന്മാരുടെ ഫോറത്തിന്റെ 39ാമത് സെഷനില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ യുഎഇ പാര്‍ലമെന്ററി വിഭാഗം പങ്കെടുത്തു. കരട് പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും ”പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പാര്‍ലമെന്റുകളുടെ പങ്ക്” എന്ന സെഷനിലും ‘രാഷ്ട്രീയം രൂപപ്പെടുത്തുന്ന സ്ത്രീകള്‍: ആഗോള ശൃംഖലകള്‍’ എന്ന പാനല്‍ ചര്‍ച്ചയിലും യുഎഇ പാര്‍ലമെന്ററി ഡിവിഷനിലെ അംഗങ്ങള്‍ പങ്കെടുത്തു.
സാമൂഹിക വികസനത്തിനും നീതിക്കും വേണ്ടിയുള്ള പാര്‍ലമെന്ററി നടപടി എന്ന വിഷയത്തില്‍ ഐപിയു അസംബ്ലിയുടെ പൊതുചര്‍ച്ചയില്‍ പങ്കെടുക്കാനും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും യുഎഇയുടെ നിലപാട് പങ്കുവക്കാനും പ്രതിനിധികള്‍ക്ക് സാധിച്ചു.