
ഇന്‍ഡോ അറബ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദുബൈ: ഫലസ്തീന് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് യുഎഇ. ഫലസ്തീനികളെ കുടിയിറക്കാനുള്ള എല്ലാ നീക്കങ്ങളെയും ശക്തമായി എതിര്‍ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയെ അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ഗസ്സയിലെ പുനര്‍നിര്‍മാണ ശ്രമങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള സമഗ്രവും സുസ്ഥിരവുമായ സമാധാന ശ്രമങ്ങളുടെ അടിത്തറയിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബിയിലെത്തിയ മാര്‍കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ചയായി. മേഖലയിലെ സമാധാനത്തിന് തടസ്സമാകുന്ന രീതിയില്‍ സംഘര്‍ഷം വ്യാപിപ്പിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ഗസ്സയിലെയും യുക്രെയ്നിലെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നടത്തുന്ന മിഡില്‍ഈസ്റ്റ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അബുദാബിയിലെത്തിയത്. അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന്റെ വേദിയിലാണ് കൂടിക്കാഴ്ച നടന്നത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദുമായും മാര്‍കോ റൂബിയോ കൂടിക്കാഴ്ച നടത്തി. യുഎഇയുമായുള്ള ശക്തമായ ബന്ധത്തിന് റൂബിയോ നന്ദി അറിയിച്ചു. നൂതന സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയില്‍ യുഎഇയുടെ ഗണ്യമായ പുരോഗതിയെക്കുറിച്ച് സെക്രട്ടറി ചര്‍ച്ച ചെയ്തു. ഇതിനകം തന്നെ ശക്തമായ സാമ്പത്തിക ബന്ധങ്ങളില്‍ ഇരു രാജ്യങ്ങളും കെട്ടിപ്പടുക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ട്രംപിന്റെ ഭരണത്തില്‍ നിയമിതനായ മുന്‍ ഫ്ലോറിഡ സെനറ്റര്‍, യുഎസ് വിദേശനയത്തിന് മാര്‍ഗനിര്‍ദേശം നല്കുന്നതില്, പ്രത്യേകിച്ച് യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും സമാധാനം സ്ഥാപിക്കാനുള്ള ആഗോള ശ്രമങ്ങളില്‍ ഇദ്ദേഹമായിരിക്കും ഇടപെടുക. അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി, യുഎഇയിലെ യുഎസ് അംബാസഡര്‍ മാര്‍ട്ടിന സ്ട്രോങ് എന്നിവര്‍ റൂബിയോയെ അബുദാബിയില്‍ സ്വാഗതം ചെയ്തു. ഇസ്രാഈല്‍ ഗസ്സ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ശൈഖ് മുഹമ്മദുമായി ഫോണില്‍ സംസാരിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ എമിറേറ്റ്സ് സന്ദര്‍ശനം. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത യുഎഇ പ്രസിഡന്റ് അടിവരയിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ റൂബിയോ ഇസ്രാഈലും സൗദി അറേബ്യയും സന്ദര്‍ശിച്ചിരുന്നു. പര്യടനത്തിന്റെ ഭാഗമായി ദോഹയിലേക്കും പോകും.