സഊദിയുമായി ഹജ്ജ് കരാറില്‍ ഒപ്പിട്ടു : ഇന്ത്യയില്‍ നിന്ന് ഇത്തവണയും 1,75,025 പേര്‍ക്ക് ഹജ്ജിന് അവസരം
അബുദാബി: യുഎഇയും ഒമാനും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ നിര്‍മാണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനും യാത്രാരംഗത്തും വലിയ മുന്നേറ്റത്തിന് കാരണമാകും. ഏകദേശം 2.5 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന റെയില്‍വേ നിര്‍മാണം ഏറെ പ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളും നോക്കിക്കാണുന്നത്. 238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 60 പാലങ്ങളും രണ്ടര കിലോമീറ്റര്‍ നീളമുള്ള തുരങ്കവും ഉണ്ടാകും. പാലങ്ങളില്‍ ചിലത് 34 മീറ്റര്‍ വരെ ഉയരമുള്ളതായിരിക്കുമെന്ന് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു. റെയില്‍ ഗതാഗതം യാഥാര്‍ത്ഥ്യമാകുന്നതോടെ 15,000ടണ്‍ വസ്തുക്കള്‍ ഒറ്റ ട്രെയിനിലൂടെ കൊണ്ടുപോകാന്‍ കഴിയും. ഇത് 270 ട്രക്കുകളില്‍ ചരക്ക് കൊണ്ടുപോകുന്നതിന് തുല്യമായിരിക്കും. ഇരുരാജ്യങ്ങളിലെയും അഞ്ച് പ്രധാന തുറമുഖങ്ങളെ ബന്ധപ്പെടുത്തിയായിരിക്കും റെയില്‍വെ ഗ താഗതം സാധ്യമാക്കുന്നത്. ഇത്തിഹാദ് റെയിലും ആസ്യാദ് ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന ഹഫീദ് റെയിലാണ് യുഎഇയെയും ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ ഗതാഗതം ഏറ്റെടുത്തു നടത്തുന്നത്.
2.5 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന പദ്ധതി വിവിധ ബാങ്കുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പൂര്‍ത്തിയാക്കുക. ആവശ്യമായ തുക വായ്പ നല്‍കുന്നതിന് ഇരുരാജ്യങ്ങളിലെയും പ്രമുഖ ബാങ്കുകള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പണം വായ്പ നല്‍കാനുള്ള ബാങ്കുകളുടെ തീരുമാനം പദ്ധതി നടപ്പാക്കുന്നതിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായി ആസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദു റഹ്മാന് അല്ഹാത്മി പറഞ്ഞു. യുഎഇ-ഒമാന്‍ സംയുക്ത റെയില്‍ ശൃംഖലാ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക-വാണിജ്യ മേഖലകളില്‍ വന്‍മുന്നേറ്റമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. യുഎഇയും ഒമാനും തമ്മില്‍ പുരാതന കാലം മുതല്‍ നിലനില്‍ക്കുന്ന ബന്ധത്തിന് പുതിയ റെയില്‍ പദ്ധതി കൂടുതല്‍ കരുത്ത് പകരുമെന്ന് ഇത്തിഹാദ് റെയില്‍വേ വിലയിരുത്തുന്നു.
യുഎഇയില്‍നിന്ന് അബു ദാബി കൊമേഴ്ഷ്യല്‍ ബാങ്ക്,അറബ് ബാങ്ക്,കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബൈ,ഫസ്റ്റ് അബുദാബി ബാ ങ്ക്,നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത്,സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്,അബുദാബി ഇസ്ലാമിക് ബാങ്ക്,ബാങ്ക് അജ്മാന് എന്നിവ പദ്ധതിയുമായി സാമ്പത്തിക കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഹ്ലി ബാങ്ക്,ബാങ്ക് ദോഫാര്‍,ബാങ്ക് മസ്കത്ത്്,നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍, ഒമാന്‍ അറബ് ബാങ്ക്, അഹ്ലി ഇസ്ലാമിക് ബാങ്ക്,ബാങ്ക് മസ്കത്ത്,(മീതാഖ് ഇസ്ലാമിക് ബാങ്കിങ്), ബാങ്ക് നിസ്്വ,അലിസ് ഇസ്ലാമിക് ബാങ്ക് എന്നിവയുള്‍പ്പെടെ ഒമാന്‍ സുല്‍ത്താനേറ്റില്‍ നിന്നുള്ള ഒമ്പത് ബാങ്കുകളും കരാറില്‍ ഉള്‍പ്പെടുന്നു. റെയില്‍പാത നിര്‍മാണം യുഎഇയില്‍നിന്നും പുറപ്പെട്ടു ഒമാനിലെ മലയിടുക്കുകളും പാറക്കെട്ടുകളും കടന്നു സോഹാറിലേക്ക് പ്രവേശിക്കുമ്പോള്‍ ഗള്‍ഫിലെ ഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങളാണ് വന്നുചേരുക. അബുദാബിയില്‍നിന്നും സോഹാറിലെക്കുള്ള 238 കിലോമീറ്റര്‍ ദുരം 100 മിനുട്ടിനകം എത്തിച്ചേരാനാകും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ചീറിപ്പായുക. ഒരേസമയം 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിധത്തിലാണ് ട്രെയിന്‍ സജ്ജീകരിക്കുക.