
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
അബുദാബി: അടിയന്തര ഘട്ടങ്ങളില്‍ രാജ്യത്തിന് തുണയായി യുഎഇ നാഷണല്‍ ആംബുലന്‍സ്. 2025ന്റെ ആദ്യ പാദത്തില്‍ രാജ്യത്തുടനീളമുള്ള 22,903 അടിയന്തര കേസുകളില്‍ നാഷണല്‍ ആംബുലന്‍സ് കൈകാര്യം ചെയ്തതായി യുഎഇ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 9,372 കേസുകള്‍ക്ക് ഓണ്‍സൈറ്റ് വൈദ്യസഹായം നല്കിയതും 13,531 കേസുകള്‍ തുടര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോയതുമാണ്. വേഗത്തിലുള്ളതും ഫലപ്രദവുമായ അടിയന്തര പ്രതികരണ സേവനങ്ങള്‍ നല്‍കുന്നതിനുള്ള നാഷണല്‍ ആംബുലന്‍സിന്റെ പ്രതിബദ്ധതയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആംബുലന്‍സ്, 998 അടിയന്തര ഹോട്ട്ലൈന്‍ വഴി യുഎഇ സമൂഹത്തെ സേവിക്കുന്നത് തുടരുന്നു.
വേഗത്തിലുള്ള ഇടപെടല്‍ ഉറപ്പാക്കുകയും യുഎഇയിലുടനീളമുള്ള ആംബുലന്‍സ് സേവനങ്ങളുടെ കാര്യക്ഷമത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 4ന് നാഷണല്‍ ആംബുല ന്‍സ് പുതിയ ആംബുലന്‍സുകള്‍ പുറത്തിറക്കിയിരുന്നു. അവ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ആംബുലന്‍സ് ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്ന ആംബുലന്‍സുകളുടെ മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉള്‍കൊള്ളുന്നവയായിരുന്നു. വെള്ളപ്പൊക്ക പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധ്യമാക്കുന്ന പ്രത്യേക സവിശേഷതകള്‍ കാരണം കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫോര്‍ വീല്‍ െ്രെഡവ് ഫസ്റ്റ് റെസ്പോണ്ടര്‍ വാഹനങ്ങള്‍ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. യുഎഇ സമൂഹത്തിന് നല്കുന്ന സേവനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുക, ദേശീയ ആംബുലന്‍സ് സംവിധാനം ശക്തിപ്പെടുത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്വാഭാവിക കാരണത്താലോ അപകടങ്ങള്‍ പോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ മൂലമോ യുഎഇയില്‍ മെഡിക്കല്‍ അടിയന്തരാവസ്ഥ ഉണ്ടാകുമ്പോള്‍, രോഗികള്‍ക്ക് അടിയന്തര പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.