ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
അബുദാബി : തീവ്രവാദ ബന്ധമുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎഇ തീരുമാനിച്ചു. തീവ്രവാദ മുസ്ലിം ബ്രദര്‍ഹുഡ് സംഘടനയുമായി ബന്ധമുള്ള 19 വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് ഇത്തരത്തില്‍ പ്രാദേശിക തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
2025ലെ യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച പ്രമേയം നമ്പര്‍ (1) പ്രകാരം 11 വ്യക്തികളെയും 8 സ്ഥാപനങ്ങളെയും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്കി. പ്രത്യക്ഷമായും പരോക്ഷമായും തീവ്രവാദത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്കുന്ന കണ്ണികളെ ലക്ഷ്യമിടാനും തകര്‍ക്കാനുമുള്ള യുഎഇയുടെ പ്രാദേശികമായും അന്തര്‍ദേശീയമായും നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനം. ഈ പ്രമേയം നടപ്പിലാക്കുമ്പോള്‍, യുഎഇയില്‍ നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ധനകാര്യ സ്ഥാപനങ്ങളും നിയന്ത്രണ സ്ഥാപനങ്ങളും നിര്‍ബന്ധിതരാകും. വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു: 1. യൂസഫ് ഹസ്സന് അഹമ്മദ് അല്‍ മുല്ല, നിലവിലെ ദേശീയത: സ്വീഡന്, മുന്‍ ദേശീയത. ലെബീരിയ. 2. സയീദ് ഖാദിം അഹമ്മദ് ബിന്‍ തൗഖ് അല്‍ മര്‍രി, ദേശീയത: തുര്‍ക്കി/യുഎഇ. 3. ഇബ്രാഹിം അഹമ്മദ് ഇബ്രാഹിം അലി അല്‍ ഹമ്മാദി, ദേശീയത: സ്വീഡന്/യുഎഇ. 4. ഇല്‍ഹാം അബ്ദുല്ല അഹമ്മദ് അല്‍ ഹാഷിമി ദേശീയത: യുഎഇ. 5. ജാസെം റാഷിദ് ഖല്ഫാന് റാഷിദ് അല്‍ ഷംസി ദേശീയത: യുഎഇ. 6. ഖാലിദ് ഉബൈദ് യൂസഫ് ബുഅതാബ് അല്‍ സാബി ദേശീയത: യുഎഇ. 7. അബ്ദുല്റഹ്മാന് ഹസ്സന് മുനിഫ് അബ്ദുല്ല ഹസ്സന് അല്‍ ജാബ്രി, ദേശീയത: യുഎഇ. 8. ഹുമൈദ് അബ്ദുല്ല അബ്ദുല്റഹ്മാന് അല്‍ ജര്മാന് അല്‍ നുഐമി, ദേശീയത: യുഎഇ. 9. അബ്ദുല്റഹ്മാന് ഒമര്‍ സേലം ബജ്ബൈര് അല്‍ ഹദ്രമി, ദേശീയത: യെമന്‍. 10. അലി ഹസ്സന് അലി ഹുസൈന് അല്‍ ഹമ്മാദി, ദേശീയത: യുഎഇ. 11. മുഹമ്മദ് അലി ഹസ്സന് അലി അല്‍ ഹമ്മാദി, ദേശീയത: യുഎഇ. എന്നിവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എട്ട് സ്ഥാപനങ്ങളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.