
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
അബുദാബി : പുതുതായി ചുമതലയേറ്റ യുഎഇ കുടുംബ ശാക്തീകരണ വകുപ്പ് മന്ത്രി സന ബിന്ത് മുഹമ്മദ് സുഹൈല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മുമ്പാകെയാണ് പുതിയ മന്ത്രി ഭരണഘടനാ പ്രതിജ്ഞ ചൊല്ലിയത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ റാഷിദ് അല്‍ മക്തൂം,വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യ ല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സന ബിന്ത് മുഹമ്മദ് സുഹൈലിനെ പ്രസിഡന്റ് അഭിനന്ദിച്ചു.