
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി: യുഎഇയില്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശവുമായി നാഷണല്‍ മീഡിയ ഓഫീസ്. ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ദേശീയ ചിഹ്നങ്ങളെയും രാജ്യങ്ങളെയും സമൂഹങ്ങളെയും വ്യക്തികളെയും ദുരുപയോഗം ചെയ്യുകയോ അവഹേളിക്കുകയോ ചെയ്യുന്ന ഉള്ളടക്കം പാടില്ല. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങള്‍, വിദ്വേഷ പ്രസംഗം, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയും നിയമലംഘനമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.