
ദുബൈ കുതിരയോട്ട ലോകകപ്പ്: ഖത്തറിന് കിരീടം
അബുദാബി: ഈ വര്‍ഷം ആദ്യ പാദത്തിലെ ആഗോള മത്സരക്ഷമതാ മത്സരത്തില്‍ യുഎഇ മികച്ച പ്രകടനം കാഴ്ചവച്ചു. നിരവധി അന്താരാഷ്ട്ര,പ്രാദേശിക സൂചകങ്ങളിലും റിപ്പോര്‍ട്ടുകളിലും യുഎഇക്ക് ഉയര്‍ന്ന സ്ഥാനങ്ങളാണുള്ളത്. 2024-2025 വര്‍ഷത്തെ ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായി നാലാം വര്‍ഷവും നിരവധി വികസിത സമ്പദ്വ്യവസ്ഥകളെ മറികടന്ന് യുഎഇ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സര്‍വേ നടത്തിയ 56 സമ്പദ്വ്യവസ്ഥകളില് സംരംഭകത്വത്തിനും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി യുഎഇ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വിദഗ്ധ വിലയിരുത്തലുകളെ അടിസ്ഥാനമാക്കി സംരംഭകത്വത്തെ പിന്തുണ്ക്കുന്ന 13 പ്രധാന സൂചകങ്ങളില്‍ 11 എണ്ണത്തിലും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ യുഎഇ ഒന്നാം സ്ഥാനത്താണ്.