
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
യുഎഇ പ്രതിരോധ മന്ത്രാലയമാണ് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്
ദുബൈ: അപകടങ്ങളും ഭീഷണികളും വെല്ലുവിളികളും അടുത്തറിയാന്‍ ‘അല്‍ റോബോര്‍ട്ടി’നെ അവതരിപ്പിച്ച് യുഎഇ പ്രതിരോധ മന്ത്രാലയം. 800 മീറ്റര്‍ വരെ ദൂരെ നിന്ന് കെമിക്കല്‍,ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍,സ്ഫോടകവസ്തുക്കള്‍ എന്നിവയില്‍ നിന്നുള്ള ഭീഷണികളെ തിരിച്ചറിയാന്‍ കഴിയുന്ന എഐ റോബോട്ടാണ് യുഎഇ പ്രതിരോധ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയത്.
അബുദാബിയില്‍ നടന്ന വേള്‍ഡ് ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് സമ്മിറ്റിലായിരുന്നു ടാക്റ്റിക്കല്‍ ഐഡന്റിഫിക്കേഷന്‍ ഗ്രൗണ്ട് റോബോട്ട് എന്ന ഈ അത്യാധുനിക സംവിധാനത്തെ അവതരിപ്പിച്ചത്. ഇത്തരം അപകരമായ സ്ഥലങ്ങളിലേക്ക് മനുഷ്യര്‍ കടന്നുചെല്ലുന്നതിനു പകരം എഐ റോബോട്ടിനെ വിന്യസിക്കാന്‍ കഴിയുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ഓപ്പറേറ്റര്‍ക്ക് തത്സമയ വിവരം കൈമാറുന്ന സെന്‍സറുകള്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ മുമ്പിലുള്ള ഏതു ഭീഷണികളെയും വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. ഭീഷണിയുടെ സ്വഭാവം ടിഐജിആര് തിരിച്ചറിഞ്ഞാല്‍ പ്രതിരോധ സംഘത്തിന് ആ പ്രദേശം സുരക്ഷിതമാക്കാന്‍ ഉടന്‍ നടപടിയെടുക്കാന്‍ കഴിയും.
കൃത്യമായ അപകടസാധ്യത നിര്‍ണയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മണ്ണില്‍ നിന്നോ വായുവില്‍ നിന്നോ പാരിസ്ഥിതിക സാമ്പിളുകള്‍ ശേഖരിക്കാനും അവര്‍ക്ക് കഴിയും. തുടര്‍ന്ന് അവ കൂടുതല്‍ വിശകലനത്തിനായി മന്ത്രാലയത്തിന്റെ ലബോറട്ടറികളിലേക്ക് നേരിട്ട് അയയ്ക്കുകയും ചെയ്യാം.