കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : യുഎഇ ലോട്ടറിയുടെ ഉദ്ഘാടന നറുക്കെടുപ്പ് ഇന്ന് രാത്രി 8.30ന് നടക്കും. ആദ്യ തത്സമയ നറുക്കെടുപ്പിലെ സമ്മാനര്‍ഹരെ അറിയാന്‍ ആദ്യം ടിക്കറ്റെടുത്തവര്‍ മുതല്‍ അവസാന നിമിഷം ടിക്കറ്റ് വാങ്ങിയവര്‍ വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നറുക്കെടുപ്പിലെ വിജയിക്ക് 100 മില്യണ്‍ ദിര്‍ഹം മെഗാ സമ്മാനമാണ് ലഭിക്കുക. ആഴ്ചകള്‍ക്ക് മുമ്പാണ് യുഎഇ ലോട്ടറി പ്രഖ്യാപിച്ചത്. പ്രധാന ‘ലക്കി ഡേ’ നറുക്കെടുപ്പ് എങ്ങനെയെന്ന് കൂടുതല്‍ പേര്‍ക്കും പരിചിതമല്ല. അതിനാല്‍ പലരും വെയ്റ്റ് ആന്റ് വാച്ച് മോഡിലാണ്. ഔദ്യോഗിക യു ട്യൂബ് ചാനലില്‍ നറുക്കെടുപ്പ് തത്സമയം വീക്ഷിക്കാം.