സ്വകാര്യ കമ്പനികളില്‍ ഡിസംബര്‍ 31നകം ഇമാറാത്തി നിയമനങ്ങള്‍ പൂര്‍ത്തിയാക്കണം
കുവൈത്ത് സിറ്റി : ഖലീജിസൈന് 26 ഗള്‍ഫ് കപ്പില്‍ യുഎഇക്ക് നിരാശാദിനം. ഇന്നലെ ആര്ദിയ്യ ജാബര്‍ അല്‍ അഹ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആതിഥേയരായ കുവൈത്തിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്് യുഎഇ പരാജയം രുചിച്ചു. അഞ്ചാം മിനുട്ടില്‍ സ്ട്രൈക്കര്‍ സൈയോ സെനോഡോയിലൂടെ യുഎഇ ലീഡ് നേടിയെങ്കിലും പതിയെ കളിയിലേക്ക് തിരിച്ചുവന്ന കുവൈത്ത് മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ദഹമിലൂടെ സമനില പിടിച്ചു. കളിയുടെ അവസാനത്തില്‍ പ്രതിരോധ താരം കൂമേ ഓട്ടോനെ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ടു പുറത്തുപോയതാണ് യുഎഇക്ക് പ്രതികൂലമായത്. ഈ സാഹചര്യം മുതലെടുത്ത് മൊഹത് അല്‍ എനേസിയാണ് കളിയുടെ 89ാം മിനുട്ടില്‍ കുവൈത്തിന്റെ വിജയഗോള്‍ നേടിയത്.
ജാബര്‍ അല്‍ മുബാറക് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കളിയുടെ രണ്ടാം മിനുട്ടില്‍ സ്ട്രൈക്കര്‍ അലി നേടിയ ഗോളിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഖത്തറിന് സാധിച്ചില്ല. ഗ്രൗണ്ട് നിറഞ്ഞു കളിച്ച ഒമാന്‍ മുന്നില്‍ 2022 ലോകകപ്പിന്റെ ആതിഥേയര്‍ കൂടിയായിരുന്ന ഖത്തര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി. ആദ്യ പകുതിയുടെ ഇരുപതാം മിനുട്ടില്‍ ഇസ്സാം അല്‍ സാബി പെനാല്‍റ്റിയിലൂടെ ഒമാന്റെ സ്കോര്‍ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വീണ്ടും ഇസ്സാം അല്‍ സാബിയിലൂടെ ഒമാന്‍ ലീഡ് നേടുകയായിരുന്നു. പരാജയം ഒഴിവാക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ ഒന്നും വിജയം കണ്ടില്ല. ആദ്യ മത്സരത്തില്‍ കുവൈത്തിനെതിരെയും ഗോള്‍ നേടിയ ഇസ്സാം ഇന്നത്തെ രണ്ടു ഗോളുകളടക്കം ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ടോപ്സ്കോറര്‍ മത്സരത്തില്‍ മുന്നിലെത്തി. രണ്ടു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എ ഗ്രൂപ്പില്‍ കുവൈത്ത്,ബഹ്റൈന്‍ ടീമുകള്‍ക്ക് നാലു പോയിന്റും ഖത്തര്‍,യുഎഇ ടീമുകള്‍ക്ക് ഒരു പോയിന്റ് വീതവുമാണ്.