കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇയുടെ ഓപ്പറേഷന് ‘ചൈവല്റസ് നൈറ്റ് 3’ന്റെ ഭാഗമായി ഗസ്സയിലെ ഗുരുതരമായ ബ്രെഡ് ക്ഷാമം പരിഹരിക്കുന്നതിനായി ‘സബ്സിഡി ബ്രെഡ്’ പദ്ധതി ആരംഭിച്ചു. ഗസ്സയിലുടനീളമുള്ള ബേക്കറികള്‍ക്ക് അവശ്യ വസ്തുക്കളും മാവും പദ്ധതിയുടെ ഭാഗമായി നല്‍കും. അടച്ചുപൂട്ടലുകളും നിയന്ത്രണങ്ങളും വഴിയുണ്ടാക്കിയ ഭക്ഷണക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണ് യുഎഇയുടെ സഹായം. പൂട്ടിയ ബേക്കറികള്‍ വീണ്ടും തുറക്കുന്നതിന് മാവും മറ്റു വസ്തുക്കളും ഉള്‍പ്പെടെ അവശ്യ ഉത്പാദന സാമഗ്രികളും യുഎഇ നല്‍കുന്നുണ്ട്.