
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: വിശുദ്ധ റമസാനിനു മുമ്പായി ഭരണാധികാരികള്‍ പൊതുമാപ്പ് നല്‍കിയതിലൂടെ യുഎഇയില്‍ ആയരക്കണക്കിനു തടവുകാര്‍ ജയില്‍ മോചിതരാകുന്നു. യുഎഇയിലെ ദുര്‍വിനിയോഗ സ്ഥാപനങ്ങളില്‍ നിന്നുള്ള 1,295 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. വിശുദ്ധ റമസാന്‍ മാസത്തോടനുബന്ധിച്ച് തടവുകാരുടെ ശിക്ഷയുടെ ഭാഗമായുണ്ടാകുന്ന സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അനുഗൃഹീത മാസത്തില്‍ തടവുകാര്‍ക്ക് പുതുജീവിതം നല്‍കുന്നതിനും അവരുടെ കുടുംബങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും അവരുടെ വീടുകളിലും പ്രാദേശിക സമൂഹത്തിലും സ്ഥിരത വളര്‍ത്തുന്നതിനുമുള്ള യുഎഇ പ്രസിഡന്റിന്റെ പ്രതിബദ്ധതയാണ് മോചന ഉത്തരവിലൂടെ പ്രതിഫലിക്കുന്നത്.
വിശുദ്ധ റമസാന്‍ മാസത്തിന് മുന്നോടിയായി ദുബൈയിലെ കറക്ഷണല്‍,ശിക്ഷാ കേന്ദ്രങ്ങളില്‍ നിന്നുള്ള 1,518 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. മാപ്പ് ലഭിച്ച വ്യക്തികളെ വിശുദ്ധ മാസത്തില്‍ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ താല്‍പ്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ എസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. ദുബൈ പൊലീസുമായി സഹകരിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷന് ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അല്‍ഹുമൈദാന്‍ പറഞ്ഞു. ഷാര്‍ജ ശിക്ഷണ,കറക്ഷണല്‍ സ്ഥാപനത്തിലെ 707 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും അനുമതി നല്‍കിയിട്ടുണ്ട്. തടവിലായിരുന്ന കാലത്തെ നല്ല പെരുമാറ്റത്തോടുള്ള നന്ദിസൂചകമായിട്ടാണ് തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നത്. വിശുദ്ധ റമസാന്‍ മാസത്തിന് മുമ്പായി നടത്തിയ പ്രഖ്യാപനം കാരുണ്യത്തിന്റെയും നവീകരണത്തിന്റെയും അടയാളമായാണ് കണക്കാക്കുന്നത്. വിശുദ്ധ റമസാന്‍ മാസത്തിന് മുന്നോടിയായി 506 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഉത്തരവിട്ടു, റമസാനില്‍ ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. തടവുകാര്‍ക്ക് പുതുജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ ലഭിക്കാനുമുള്ള ഖൈ് സഊദിന്റെ താല്പര്യത്തിന്റെ ഭാഗമായാണ് തടവുകാരുടെ മോചനം. ഇതിന് ആവശ്യമായ നിയമ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിന് ഭരണാധികാരി നിര്‍ദേശം നല്‍കിയതായി റാസല്‍ഖൈമ അറ്റോര്‍ണി ജനറല്‍ ഹസന് സഈദ് മെഹൈമദ് പറഞ്ഞു. അജ്മാനിലെ ശിക്ഷാ,തിരുത്തല്‍ സ്ഥാപനങ്ങളില്‍ കഴിയുന്ന 207 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അനുമതി നല്കി. വിവിധ രാജ്യക്കാരായ തടവുകാരുടെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മോചനത്തിനായി തിരഞ്ഞെടുത്തത്. അജ്മാന് പൊലീസ് കമാന്‍ഡര്‍ഇന്‍ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി അജ്മാന് ഭരണാധികാരിയോട് നന്ദിയും കടപ്പാടും അറിയിച്ചു. മാപ്പ് ലഭിച്ച തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാനും സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടാനും ഭരണാധികാരിയുടെ നടപടി അവസരം നല്‍കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തടവുകാരുടെ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുജൈറയിലെ ശിക്ഷാ,തിരുത്തല്‍ സ്ഥാപനങ്ങളില്‍ നിന്ന് 111 തടവുകാരെ മോചിപ്പിക്കാന്‍ ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയും ഉത്തരവിട്ടു. തടവുകാര്‍ക്ക് പുതുജീവിതം സമ്മാനിച്ച ഭരണാധികാരിക്ക് ഫുജൈറ പൊലീസ് കമാന്‍ഡര്‍ ഇന്‍ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ ഗാനിം അല്‍ കഅബി നന്ദി പറഞ്ഞു. ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുടെ പ്രഖ്യാപനം കൂടി വരുന്നതോടെ ഈ വര്‍ഷം വിശുദ്ധ റമസാനില്‍ യുഎഇയില്‍ നിന്ന് ജയില്‍ മോചിതരാകുന്നവരുടെ എണ്ണം ഇനിയും കൂടും.