
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: റമസാന്‍ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിലുള്ള 1295 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇതു സംബന്ധിച്ച് ഉത്തരവിട്ടു. ശിക്ഷയുടെ ഭാഗമായി ഉണ്ടാകുന്ന തടവുകാരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാര്‍ക്ക് പുതിയ തുടക്കം നല്‍കുന്നതിനും അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്കുന്നതിനുമാണ് നടപടി. എല്ലാ റമസാന്‍ മാസത്തിലും യുഎഇ തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 735 തടവുകാര്‍ക്കാണ് മോചനം ലഭിച്ചത്.