
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര് ഘോബാഷ്
അബുദാബി: ഭാവിയിലെ ഏതു മഹാമാരിയെയും നേരിടാന് യുഎഇ സജ്ജമാണെന്നും പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഏതു പകര്ച്ചവ്യാധികളെയും പ്രതിരോധിക്കാന് രാജ്യത്ത് സംവിധാനങ്ങളുണ്ടെന്നും യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം(മൊഹാപ്) പൊതുജനാരോഗ്യ മേഖല അസി.അണ്ടര്സെക്രട്ടറി ഡോ.ഹുസൈന് അബ്ദുറഹ്മാന് അല് റന്ദ് പറഞ്ഞു. അബുദാബി ഗ്ലോബല് ഹെല്ത്ത് വീക്ക് പരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. പൊതുജനാരോഗ്യത്തിന് ഉയര്ന്നുവരുന്ന ഏതൊരു ഭീഷണിയെയും നേരിടാന് രാജ്യത്ത് സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകര്ച്ചവ്യാധികളെ മുന്കൂട്ടി കണ്ടുകൊണ്ട് അവയെ ചെറുക്കുന്നതിന് യുഎഇയുടെ നാഷണല് എമര്ജന്സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്സ് മാനേജ്മെന്റ് അതോറിറ്റി (എന്സിഇഎംഎ) സദാജാഗ്രതയോടെ തയാറായി നില്ക്കുന്നുണ്ട്. 2019 ഡിസംബര് 31ന് കോവിഡ് 19 പ്രഖ്യാപിച്ചപ്പോള് ചൈനയില് നിന്ന് വരുന്ന വിമാനങ്ങള് ട്രാക്ക് ചെയ്യുന്നതിനായി അടിയന്തിരമായി എന്സിഇഎംഎ യോഗം ചേര്ന്നു നടത്തിയ തയാാറെടുപ്പുകള് ലോകത്തിന് മാതൃകായി മാറിയെന്നും അദ്ദേഹം ഓര്മിപ്പിച്ചു.
ഏത് പകര്ച്ചവ്യാധിയെയും ഏത് സമയത്തും നേരിടാന് യുഎഇയില് തന്ത്രങ്ങളാവിഷ്കരിച്ചിട്ടുണ്ട്. എല്ലാ സംവിധാനങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്ന സംവിധാനമാണ് രാജ്യത്തിനുള്ളത്. കൃത്രിമബുദ്ധി ഉപയോഗിച്ച് പകര്ച്ചവ്യാധിയും പ്രത്യേക രോഗങ്ങളും മുന്കൂട്ടി പ്രവചിക്കാനുള്ള പദ്ധതികളും യുഎഇക്കുണ്ട്. യുഎഇ ജനതയ്ക്ക് മാത്രമല്ല,മറ്റ് രാജ്യങ്ങള്ക്കും ഇന്ഫ്ലുവന്സ,എംപോക്സ്,ഇബോള തുടങ്ങിയ പകര്ച്ചവ്യാധികള്ക്കുള്ള വാക്സിനുകള് നല്കുന്നതിന് വാക്സിന് നിര്മാണ കമ്പനികളുമായി യുഎഇ ചര്ച്ചകള് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ രാഷ്ട്രപിതാവിന്റെ ദര്ശനം മുന്കയ്യെടുത്താണ് ഈ കരുതലൊരുക്കുന്നത്. ‘നിങ്ങളോടൊപ്പം താമസിക്കുന്ന നിങ്ങളുടെ ആളുകളെ മാത്രമല്ല, മറ്റുള്ളവരെയും സഹായിക്കാന് നിങ്ങള് ഉണ്ടായിരിക്കണം. മറ്റ് രാജ്യങ്ങള്ക്ക് അത് ആവശ്യമാണ്’ എന്ന് ശൈഖ് സായിദ് എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ഡോ.ഹുസൈന് അബ്ദുറഹ്മാന് അല് റന്ദ് ഓര്ത്തെടുത്തു. നമ്മള് സുരക്ഷിതരല്ലെങ്കില് ആരും സുരക്ഷിതരായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) ചേര്ന്ന് പ്രവര്ത്തിച്ച് രാജ്യത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് യുഎഇയുടെ നയം. ലോകത്ത് വാക്സിനുകള് നിര്മിക്കുന്ന കമ്പനികളുടെ പട്ടിക ഞങ്ങള് തയാറാക്കിയിട്ടുണ്ട്. അവരുമായി ചര്ച്ചകള് തുടരുകയാണ്. പാന്ഡെമിക് സമയത്തും ഇപ്പോഴും ഇന്ഫ്ലുവന്സ,എംപോക്സ്,ഇബോള എന്നിവയ്ക്കു വേണ്ടി ഈ കമ്പനികളുമായി ചര്ച്ചകള് നടത്തിയിട്ടുണ്ട്. ഇത് യുഎഇക്കു വേണ്ടി മാത്രമല്ല, മറ്റു രാജ്യങ്ങളെയും കൂടി ഉദ്ദേശിച്ചാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയെ മറികടക്കാനുള്ള യഥാര്ത്ഥ പരിഹാരം പ്രാദേശിക സമീപനമാണെന്ന് ഗ്രീക്ക് ആരോഗ്യമന്ത്രി അഡോണിസ് ജോര്ജിയാഡിസും ആഫ്രിക്ക സിഡിസി ഡയരക്ടര് ജനറല് ഡോ.ജീന് കസേയയും പറഞ്ഞു. ‘പാന്ഡെമിക്കുകള് വ്യാപിക്കുന്നത് പ്രധാനമായും ധനസഹായത്തിലെ കുറവ് മൂലമാണെന്ന് ഡോ.കസേയ പറഞ്ഞു. രാജ്യാധിഷ്ഠിത സമീപനത്തേക്കാള് പ്രാദേശിക സമീപനം സ്വീകരിക്കുക എന്നതാണ് കാവിഡ് 19 പാന്ഡെമിക്കില് നിന്ന് പഠിച്ച പ്രധാന പാഠമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.