ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
ഷാര്‍ജ : വിവിധ പരിപാടികളോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു. യുഎഇ ഇന്ത്യ സൗഹൃദം വരച്ചുകാട്ടുന്ന കലാ പരിപാടികളും ഘോഷയാത്രയും ആഘോഷ പരിപാടിക്ക് മിഴിവേകി. മുന്‍ കേരള നിയമസഭാംഗം കെഎം ഷാജി ഉദ്ഘാടനം ചെയ്തു. പൗരന്മാര്ക്കും വിരുന്നുകാര്‍ക്കും സംതൃപ്തമായ ജീവിതം സമ്മാനിക്കാന്‍ കഴിഞ്ഞുവെന്നതാണ് യുഎഇ ലോകത്തിന് നല്കിയ ഏറ്റവും വലിയ മാതൃകയെന്ന് കെഎം ഷാജി പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും മികച്ച സുരക്ഷിതത്വം നല്കുന്ന രാജ്യമാണ് യുഎഇ. ഇവിടെ വസിക്കുന്ന ജനങ്ങളെല്ലാം ഇവിടത്തെ നിയമങ്ങളെ ആദരവോടെ അനുസരിക്കുന്നു. ഗതാഗത രംഗത്തടക്കം നിയമങ്ങള്‍ ലംഘിക്കാന്‍ ഒരു ആലോചനക്ക് പോലും ഇടം നല്‍കാത്ത വിധം ജനങ്ങള്‍ക്ക് സൗകര്യവും, സുരക്ഷിത്വത്വവും നല്കാന് കഴിഞ്ഞുവെന്നത് ജനങ്ങളെ നിയമം പാലിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്നും കെഎം ഷാജി അഭിപ്രായപ്പെട്ടു. വ്യവസ്ഥിതി ഏതായിരുന്നാലും അത് പൗരന്മാര്ക്ക് ഗുണകരമാക്കുന്നതിലൂടെയാണ് ഭരണാധികാരികള്‍ ജനപ്രിയരാക്കുക. അക്കാര്യത്തില്‍ വിജയിച്ച രാജ്യമാണ് യുഎഇ. അര നൂറ്റാണ്ടു കൊണ്ട് നിക്ഷേപക സൗഹൃദത്തില്‍ ലോകത്ത് തന്നെ ഒന്നാം നിരയിലേക്ക് എത്താനും യുഎഇക്ക് സാധിച്ചു. ജനങ്ങള്‍ക്കും നാടിനും ഗുണകരമാകുന്ന എല്ലാ മാറ്റങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിക്കാന്‍ തയാറാവുന്നു എന്നതും യുഎഇയുടെ സവിശേഷതയാണ്. ഒരുപാട് രാജ്യങ്ങളിലെ ജനങ്ങളുടെ ഏറ്റവും മൗലികമായ വിഷയം പരിഹരിക്കുന്ന രാഷ്ട്രം കൂടിയാണ് ഇമാറാത്തെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര അധ്യക്ഷനായി. ഗായകനും ഗാന രചയിതാവുമായ അജയ് ഗോപാല്‍ മുഖ്യാതിഥിയായി. ജോ.ജനറല്‍ സെക്രട്ടറി ജിബി ബേബി സ്വാഗതവും ട്രഷറര്‍ ഷാജി ജോണ്‍ നന്ദിയും പറഞ്ഞു. പ്രദീപ് നെന്മാറ, പികെ റെജി,ഹരിലാല്‍ എം,അബ്ദുല്‍ മനാഫ്,കെകെ താലിബ്, എവി മധു,പ്രഭാകരന് പയ്യന്നൂര്‍,അനീഷ് എന്‍പി,മുഹമ്മദ് അബൂബക്കര്‍,യൂസുഫ് സഗീര്‍,നസീര്‍ കുനിയില്‍,മാത്യു എം തോമസ്,ജെഎസ് ജേക്കബ് പങ്കെടുത്തു.