സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ദുബൈ : യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംരംഭകത്വ മന്ത്രി ആലിയ ബിന്ത് അബ്ദുല്ല അല്‍ മസ്റൂയി ഉള്‍പ്പെടുന്ന സാമ്പത്തിക മന്ത്രിയും ഇന്‍വെസ്റ്റോപ്പിയ ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ തൂഖ് അല്‍ മാരി ഉള്‍പ്പെടെയുള്ള യുഎഇ സാമ്പത്തിക പ്രതിനിധി സംഘം ഇന്ന് ഇന്ത്യ സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ ലോജിസ്റ്റിക്സ്, അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രീസ്, എന്റര്‍പ്രണര്‍ഷിപ്പ്, എസ്എംഇകള്‍, പരിസ്ഥിതി, നിക്ഷേപം എന്നിവയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലാ തലങ്ങളില്‍ പുതിയ പങ്കാളിത്തം ഉണ്ടാക്കുന്നതിനുള്ള അവസരങ്ങള്‍ പ്രതിനിധി സംഘം ചര്‍ച്ച ചെയ്യും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ വികസനം കൈവരിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വളരുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വൈവിധ്യമാര്‍ന്ന സാമ്പത്തിക, നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി യുഎഇ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശന വേളയില്‍ ഇന്‍വെസ്റ്റോപ്പിയ ഗ്ലോബല്‍ ടോക്സിന്റെ പുതിയ പതിപ്പ് ചെന്നൈയില്‍ നടക്കും. വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, സംരംഭകര്‍, സാമ്പത്തിക വിദഗ്ധര്‍, എമിറാത്തി, ഇന്ത്യന്‍ സ്വകാര്യ മേഖലാ കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങി 300ലധികം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിന്‍ തൂഖ് ഇന്ത്യന്‍ മന്ത്രിമാരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. കൂടാതെ ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ്, ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസും (ഐഐടിഎം), തമിഴ്നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ടിഡ്കോ) ആസ്ഥാനവും അതിന്റെ അത്യാധുനിക ഉല്‍പ്പാദന കേന്ദ്രവും അദ്ദേഹം സന്ദര്‍ശിക്കും.