ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : അമേരിക്കയുമായി കസ്റ്റംസ് സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ യുഎഇ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വ്യാപാര വിനിമയം വര്‍ധിപ്പിക്കാനും കസ്റ്റംസ് ലംഘനങ്ങളും അനധികൃത വ്യാപാരവും കുറയ്ക്കാനും കരാര്‍ സഹായിക്കും. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് കരാര്‍ ഒപ്പിട്ടത്. യുഎഇയെ പ്രതിനിധീകരിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ചെയര്മാന് അലി മുഹമ്മദ് അല്‍ ഷംസി, യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ആക്ടിംഗ് കമ്മീഷണര്‍ ട്രോയ് എ മില്ലര്‍ എന്നിവരാണ് ഒപ്പുവെച്ചത്.