കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : അഭ്യന്തര സംഘര്‍ഷം കൊണ്ട് കഷ്ടതയനുഭവിക്കുന്ന സുഡാന് ആശ്വാസ കൈത്താങ്ങുമായി യുഎഇ. സുഡാന്റെ പുനരുദ്ധാരണത്തിനായി 10.25 മില്യന്‍ ഡോളറാണ് ഇന്നലെ യുഎഇ പ്രഖ്യാപിച്ചത്. സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കും, ആരോഗ്യ,മാനസിക സംരക്ഷണത്തിനും വേണ്ടിയാണ് യുഎഇയുടെ സഹായ ഹസ്തം. സുഡാനില്‍ യുഎന്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. യുഎഇ ഛാഡില്‍ പുതിയ മാനുഷിക പദ്ധതികള്‍ ആരംഭിക്കുകയും ഐക്യരാഷ്ട്രസഭയ്ക്ക് 10.25 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം,മാനസിക,സാമൂഹിക പിന്തുണ,മറ്റു അവശ്യ സഹായങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതിന് 2024 ഏപ്രിലില്‍ നടന്ന പാരീസ് ഡോണേഴ്സ് കോണ്‍ഫറന്‍സില്‍ 100 മില്യണ്‍ ഡോളറും യുഎഇ നല്‍കിയിട്ടുണ്ട്. ഇന്നലെ യുഎഇ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രിയുടെ പ്രത്യേക ദൂതനുമായ ലാന നുസൈബയുടെ ഛാഡ് സന്ദര്‍ശനത്തിലായിരുന്നു പ്രഖ്യാപനം.
നിലവിലെ സംഘര്‍ഷം മൂലം ദുരിതമനുഭവിക്കുന്ന സുഡാനീസ് വനിതാ അഭയാര്‍ത്ഥികളായ സിവില്‍ സൊസൈറ്റി നേതാക്കളുമായി യുഎഇ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യു.എന്‍ ഏജന്‍സികള്‍, ഛാഡ് വിദേശകാര്യ മന്ത്രി ഫാറ്റിം അല്ജിനെ ഗാര്‍ഫ, ഔദ്ദായി പ്രവിശ്യയുടെ ഗവര്‍ണര്‍ ജനറല്‍ ബച്ചാര് അലി സുലെമാന് എന്നിവരുമായും ചര്‍ച്ച നടത്തി. സംഘട്ടനവും പട്ടിണിയും അനുഭവിക്കുന്ന സുഡാന്റെ ചില ഭാഗങ്ങളില്‍ സഹായ വിതരണത്തിന്റെ വെല്ലുവിളികളെക്കുറിച്ചും സമീപകാലത്ത് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് ത്ത് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് ഉണ്ടായ നേട്ടങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞു.
സംഘട്ടനത്തില്‍ നിന്ന് പലായനം ചെയ്യുന്ന സുഡാനീസ് അഭയാര്‍ത്ഥികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി യുഎഇ നിര്‍മിച്ച അഭയാര്‍ത്ഥി കേന്ദ്രവും അബെച്ചെ ഫീല്‍ഡ് ഹോസ്പിറ്റലും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളും പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ദുരിതബാധിത സമൂഹങ്ങളുടെ മുന്‍ഗണനകള്‍ മനസിലാക്കുന്നതിനും അഭിസംബോധന ചെയ്യുന്നതിനും സഹായം ഫലപ്രദമായി ലക്ഷ്യമിടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമായത്. സ്ത്രീകള്‍ക്ക് സഹായം നല്കുന്നതില് വൈദഗ്ധ്യമുള്ള യു.എന്‍ ഏജന്‍സികള്‍ക്ക് 10.25 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കും.