കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി : യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ഇന്ത്യയിലെത്തി. സെപ്തംബറില്‍ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനം ഉള്‍പ്പെടെ നിരന്തരമുള്ള ഉന്നതതല സന്ദര്‍ശനങ്ങളിലും ഇരുരാജ്യങ്ങളുടെയും ഊഷ്മളമായ നയതന്ത്ര ബന്ധത്തിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും ഇത് കൂടുതല്‍ സുദൃഢമായി നിലനിര്‍ത്തുമെന്നും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് വ്യക്തമാക്കി. ഉഭയകക്ഷി ബന്ധങ്ങളില്‍ തലമുറകളുടെ തുടര്‍ച്ചയെ പ്രധാനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. സാങ്കേതിക വിദ്യ,ഊര്‍ജം,ഉഭയകക്ഷി ബന്ധം തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും ഊന്നല്‍ നല്കി. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (ഐഎംഇഇസി) നടപ്പാക്കുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും നടപടികള്‍ ഊര്‍ജിതമാക്കുന്നതിന് ചരിത്രപര മായ സംരംഭമെന്ന നിലയില്‍ പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് ശൈഖ്് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് നരേന്ദ്ര മോദിയുമായി തന്റെ വീക്ഷണങ്ങള്‍ പങ്കുവച്ചു. മേഖലയുടെ ദീര്‍ഘകാല സമാധാനത്തിനും സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പിന്തുണ നല്കുന്ന ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനെ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു. യുഎഇ യിലെ ഏറ്റവും വലിയ വിദേശ തൊഴിലാളി സമൂഹവും പ്രതിഭയുമുള്ള ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കിയതിന് പ്രധാനമന്ത്രി യുഎഇ നേതൃത്വത്തിന് നന്ദി പറഞ്ഞു.